ഇമ്പത്തില്‍ ഇശലെഴുതി നാസര്‍ മേച്ചേരി
കലോത്സവവേദിയിലെ നിറമുള്ള ഇനങ്ങളാണ് ഒപ്പനയും വട്ടപ്പാട്ടും മാപ്പിളപ്പാട്ടുമൊക്കെ. ആസ്വാദന ഭംഗിയും തനിമ നഷ്ടപ്പെടാതെയുള്ള പുതുമയും ഈണവുമൊക്കെയാണ് ഈ മാപ്പിള കലാ ഇനങ്ങളുടെ പ്രധാന ആകര്‍ഷണം. താളം പിടിക്കലും കൂടെ ആടലുമായി സദസ്സിലിരിക്കുന്ന കാണികളും സംഗതി ജോറാക്കും. പക്ഷേ ഇവ ക്ലാസിക്കാവാന്‍ ആട്ടവും മുട്ടും നന്നായാല്‍ പോരാ പാട്ടുകളും കിടിലനാവണം. വേദികളില്‍ നിന്നും 'അംപന്‍ പുകള്‍ അന്‍ബിയ രാജാ.. അമ്പവനില്‍ എമ്പിയ താജാ' എന്ന മാപ്പിളപ്പാട്ടുയരുമ്പോഴും 'അശകിശലായ് പേശുന്ന്..
ഖുശി മനമില്‍ ഏശുന്ന്... മിശിയിണയില്‍ നേശത്തിന്‍ നിശ തെളിയുന്ന്' ഈ വരികള്‍ക്കനുസരിച്ച് ഒപ്പനച്ചുവടുകള്‍ക്ക് ചടുലത വരുമ്പോഴും 'മനമൊന്നായ് മര്‍ഹബ പാടി മാരരും തോളരും ബന്ദിടലായി.. മതി മന്നാന്‍ പുകളുകളോതി മര്‍ത്തബ എത്തും മുത്തക്കിയായി' എന്നും പാടി വട്ടപ്പാട്ട് തുടങ്ങുമ്പോഴും ചെറുപുഞ്ചിരിയുമായി ഒരാളിരിക്കുന്നുണ്ട് സദസില്‍. മനോഹരമായ ഈ വരികള്‍ക്ക് വെളിച്ചം നല്‍കിയ പാലക്കാട്ടുകാരന്‍ നാസര്‍ മേച്ചേരി.
തൃശൂരില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ നിന്നുമെത്തുന്ന മത്സരാര്‍ഥികളില്‍ പലരും പാടുന്നത് നാസറിന്റെ വരികളാണ്. അവരെ കാണാനും തന്റെ പാട്ടുകള്‍ക്കൊപ്പം ചുവടുവയ്ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഊര്‍ജം പകരാനാണ് വല്ലപ്പുഴ വി.സി.എം.എല്‍.പി സ്‌കൂളിലെ അറബിക് അധ്യാപകനായ നാസര്‍ കലാനഗരിയിലെത്തിയത്. ഇത്തവണ മാത്രം ഒരു ഡസനിലധികം ഒപ്പനപ്പാട്ടുകളും വട്ടപ്പാട്ടുകളുമാണ് നാസറിന്റെ തൂലികയില്‍ നിന്നും തട്ടില്‍ കയറിയത്. കഴിഞ്ഞ വര്‍ഷം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്‍ര്‍സോണ്‍ മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ ഒപ്പനക്കുള്ള രചനയും ഇദ്ദേഹത്തിന്‍െതായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."