HOME
DETAILS

പുതിയ അധ്യായന വര്‍ഷം പടിവാതില്‍ക്കല്‍; നട്ടംതിരിഞ്ഞ് കര്‍ഷകര്‍

  
backup
May 28, 2016 | 1:46 AM

%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%a8-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%aa%e0%b4%9f%e0%b4%bf

കട്ടപ്പന: പുതിയ അധ്യയന വര്‍ഷം പടിവാതില്‍ക്കലെത്തി നില്‍ക്കെ കുട്ടികളെ സ്‌കൂളിലേക്ക് അയക്കാന്‍ കര്‍ഷകരായ മാതാപിതാക്കള്‍ പെടാപ്പാടില്‍. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും കാര്‍ഷിക ഉത്പന്നങ്ങളുടെ വിലതകര്‍ച്ചയും സാധാരണക്കാരായ കര്‍ഷകരുടെ നെഞ്ചില്‍ തീകോരിയിടുന്നു.
റബറിന് വിലകൂടുമെന്നുള്ള സ്വപ്നം വിദൂരത്തിലായിരിക്കെ മക്കളെ സ്‌കൂളില്‍ അയക്കാനും പഠനോപകരണങ്ങള്‍ വാങ്ങാനുമുള്ള പണം എങ്ങനെ കണ്ടെത്തുമെന്നുള്ള ആശങ്കയിലാണ് രക്ഷിതാക്കള്‍. ഒരു കുട്ടിയെ സ്‌കൂളില്‍ അയക്കണമെങ്കില്‍ കുറഞ്ഞത് 5000 രൂപയെങ്കിലും ചെലവു വരുമെന്നും രക്ഷിതാക്കള്‍ പറയുന്നു. ഇത് ഇംഗ്ലീഷ് മീഡിയത്തിലാണെങ്കില്‍ ചെലവ് 10000 രൂപയ്ക്ക് മുകളില്‍ പോകും.
സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ ഒന്നില്‍ കൂടുതലുണ്ടെങ്കില്‍ ചെലവ് പിന്നേയും ഉയരും. മക്കളെ സ്‌കൂളില്‍ വിടാനായി കടം വാങ്ങേണ്ട അവസ്ഥയിലാണ് ഒട്ടുമിക്ക കര്‍ഷകരും. പുത്തന്‍ യൂണിഫോമും ബാഗും കുടയും ചെരുപ്പും അണിഞ്ഞ് സ്‌കൂളിലേക്കു പോകുന്നത് കുട്ടികള്‍ക്ക് പാഴ്ക്കിനാവാകുന്നു. കൂടുതല്‍ കുട്ടികളും കഴിഞ്ഞ വര്‍ഷത്തെ ബാഗും കുടയും തന്നെ ഉപയോഗിച്ച് സ്‌കൂളില്‍ പോകനാണ് തയാറെടുക്കന്നത്. പ്രമുഖ കമ്പനികളുടെ ബാഗിന് ഏറ്റവും കുറഞ്ഞത് 800 രൂപയാകും. 250രൂപ മുതലാണ് കുടകളുടെ വില. ഇതുകൂടാതെ യൂണിഫോമും, ബുക്കും, പുസ്തകവും വാങ്ങുമ്പോള്‍ കീശകാലിയാകുന്ന സ്ഥിതിയാണ്.
 റബറിന്റെയും, ഇഞ്ചിയുടെയും, ഏലത്തിന്റെയും വിലയിടിവും പച്ചക്കറിയുടെയും, മത്സ്യമാംസത്തിന്റെയും വിലക്കയറ്റവും കര്‍ഷകരെ കണ്ണീരണിയിക്കുന്നു. കുട്ടികളെ ആകര്‍ഷിക്കാനായി വിവിധ വര്‍ണങ്ങളില്‍ ബാഗും കുടയും വിപണിയില്‍ ഉണ്ടെങ്കിലും മക്കള്‍ക്ക് ഇവ വാങ്ങി കൊടുക്കാന്‍ കീശക്കു കനമില്ലെന്ന നിരാശയിലാണ് കര്‍ഷകരായ രക്ഷിതാക്കള്‍.    റബറിന്റെ വില തകര്‍ച്ചമൂലം പലരും കഴിഞ്ഞ വര്‍ഷം തന്നെ ടാപ്പിംഗ് നിര്‍ത്തി വച്ചിരുന്നു. ഇതു മിക്ക കര്‍ഷകരെയും കടക്കെണിയിലുമാക്കി. ഇനിയും മക്കളുടെ ആവശ്യങ്ങള്‍ക്കു കൂടി കടം വാങ്ങേണ്ടി വരുമ്പോള്‍ കുതിച്ചുയരുന്ന ജീവിത ചെലവിനു എങ്ങനെ കടിഞ്ഞാണ്‍ ഇടുമെന്ന ആശങ്കയിലാണ് കര്‍ഷക കുടുംബങ്ങള്‍.
മഴക്കാലമെത്തുന്നതോടെ റബറിന് പ്ലാസ്റ്റിക് ഇടണമെങ്കില്‍ ഒരു മരത്തിന് 40 രൂപക്കു മുകളില്‍ ചെലവു വരും.കഴിഞ്ഞ വര്‍ഷത്തെ ഉത്പാദനക്കുറവു മൂലം ഇതിനു പണം കണ്ടെത്താനും  കഴിയാതെ വരുന്നു. ഇതിനു പുറമെ പടര്‍ന്നു പിടിക്കുന്ന പകര്‍ച്ചവ്യാധികളും കര്‍ഷകര്‍ക്ക് ഇരുട്ടടിയാകുന്നു.
ദൈന്യംദിന ചെലവുകള്‍ക്കു പുറമെ അധ്യയന വര്‍ഷത്തെ ചെലവും ആശുപത്രിചെലവും കര്‍ഷകരായ സാധാരണക്കാരെ ദുരിതത്തിലാക്കുന്നു. കാലാവസ്ഥ വ്യതിയാനം മൂലം ഒട്ടുമിക്ക കാര്‍ഷികവിളകളുടെയും ഉല്‍പാദനം നേര്‍പകുതിയായി കുറഞ്ഞതും കര്‍ഷകര്‍ക്ക് ഇരുട്ടടിയായിട്ടുണ്ട്. താത്കാലിക പിടിച്ചു നില്‍പ്പിനു വേണ്ടി ബ്ലേഡു സംഘങ്ങളില്‍ നിന്നും മറ്റും ഭീമമായ പലിശയ്ക്ക് പണം കടമെടുത്തവരും കര്‍ഷകര്‍ക്കിടയിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിലെ വ്യവസായ മേഖലയില്‍ ജോലി ചെയ്യാന്‍ ഇനി പ്രൊഫഷണല്‍ ക്ലാസിഫിക്കേഷന്‍ നിര്‍ബന്ധം

oman
  •  9 minutes ago
No Image

ഒറ്റ ഓവറിൽ റെക്കോർഡ്; സഞ്ജു വാഴുന്ന ഇതിഹാസങ്ങളുടെ ചരിത്ര ലിസ്റ്റിലേക്ക് ദുബെ

Cricket
  •  10 minutes ago
No Image

ബ്ലാസ്റ്റേഴ്‌സ് നിരയിലേക്ക് 'സ്പാനിഷ് ബുൾ'; വിക്ടർ ബെർട്ടോമിയു ഇനി കൊമ്പന്മാർക്കൊപ്പം

Football
  •  15 minutes ago
No Image

ഷാർജയിൽ വെറും 1000 ദിർഹത്തിന് പുതിയ ബിസിനസ് തുടങ്ങാം; സംരംഭകർക്കായി പ്രത്യേക ലൈസൻസ്

uae
  •  21 minutes ago
No Image

ജബൽ ജയ്‌സ് ജനുവരി 31 മുതൽ സന്ദർശകർക്കായി വീണ്ടും തുറക്കുന്നു; പ്രവേശനത്തിന് പുതിയ നിയമങ്ങൾ

uae
  •  35 minutes ago
No Image

ആർട്ടിക് മഞ്ഞിൽ വിരിഞ്ഞ അത്ഭുതം! സിറ്റിയെയും അത്‌ലറ്റിക്കോയെയും വിറപ്പിച്ച ഈ നോർവീജിയൻ ടീമിന് പിന്നിലെ വിജയ രഹസ്യം; In-Depth Story

Football
  •  37 minutes ago
No Image

ലോകകപ്പിന് മൂന്ന് ദിവസം ബാക്കിനിൽക്കെ നിർണായക നീക്കം; സൂപ്പർതാരം തിരിച്ചെത്തുമോ? 

Cricket
  •  40 minutes ago
No Image

കഴക്കൂട്ടം മേനംകുളത്ത് വന്‍ തീപിടിത്തം

Kerala
  •  an hour ago
No Image

ഗർഭിണിയായ ഡൽഹി പൊലിസ് കമാൻഡോയെ ഭർത്താവ് ഡംബൽ കൊണ്ട് അടിച്ചുകൊന്നു

crime
  •  2 hours ago
No Image

തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമാകും; രാഹുല്‍ ഗാന്ധിയുമായി രണ്ട് മണിക്കൂറോളം തുറന്ന് സംസാരിച്ചുവെന്ന് ശശി തരൂര്‍

Kerala
  •  2 hours ago