HOME
DETAILS

കപില ഫെസ്റ്റ് 2016ന് തുടക്കമായി

  
backup
May 28, 2016 | 1:55 AM

%e0%b4%95%e0%b4%aa%e0%b4%bf%e0%b4%b2-%e0%b4%ab%e0%b5%86%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-2016%e0%b4%a8%e0%b5%8d-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%ae

കോട്ടയം: കപില ഫെസ്റ്റ് 2016ന് തുടക്കമായി. വീട്ടിലൊരു നാടന്‍ പശു വളര്‍ത്തിയാല്‍ കുടുംബത്തിന്റെ മൊത്തം ആരോഗ്യത്തിനും സംശുദ്ധമായ കൃഷി സമൃദ്ധിക്കും അത് മതിയാകുമെന്ന് ഫെസ്റ്റ് അഭിപ്രായപ്പെട്ടു. ഇത്തരം ശാസ്ത്രീയമായ പ്രബന്ധങ്ങളാല്‍ സജീവമാണ് കപില ഫെസ്റ്റിലെ സെമിനാര്‍. കോട്ടയം സി.എം.എസ്. കോളേജില്‍ അരങ്ങേറുന്ന സെമിനാറില്‍ ഈ രംഗത്ത് ആഗോളതലത്തില്‍ തന്നെ ശ്രദ്ധേയമായ  കണ്ടെത്തെലുകള്‍ ചര്‍ച്ചാവിഷയമായി.
നാടന്‍ പശു നമ്മുടെ സാഹചര്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യവും തദ്ദേശീയ ജൈവശൃംഖലയിലെ അനുപേക്ഷണീയമായൊരു കണ്ണിയുമാണെന്ന് ചെന്നൈ പഞ്ചഗവ്യ ഗവേഷണകേന്ദ്രം മേധാവി ഡോ. നിരഞ്ജന്‍ വര്‍മ്മ പറഞ്ഞു.
ഒരു നാടന്‍ പശുവിന്റെ ചാണകമുപയോഗിച്ച് 30 ഏക്കറില്‍ വിജയകരമായി കൃഷിചെയ്യുന്ന പ്രമുഖ ജൈവകൃഷി പ്രചാരകന്‍ സുഭാഷ് പലേക്കറിന്റെ കാര്യം പലരും പരാമര്‍ശിച്ചു. നാടന്‍ പശുവിനെ അധിഷ്ഠിതമാക്കിയുള്ള ഹോമ കൃഷി, പഞ്ചഗവ്യ കൃഷി എന്നിവയില്‍ തനിക്കുള്ള അനുഭവം എന്‍. ശ്രീകുമാര്‍ വിശദമാക്കി.
സെമിനാറിന്റെ മുഖ്യ സംഘാടകരായ സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്റെ (സിസ്സ) ജൈവകൃഷി മേധാവി ഡോ. സി.കെ. പീതാംബരന്‍, ഡോ. എന്‍.ജി. ബാലചന്ദ്രനാഥ് എന്നിവരും അനുഭവപാഠങ്ങള്‍ പങ്കുവച്ചു. പശുവിനെ മാത്രം ആധാരമാക്കി കാര്‍ഷികവളര്‍ച്ച കൈവരിച്ചിരുന്ന ഭാരതത്തില്‍ വിദേശശക്തികളുടെ ആധിപത്യത്തോടെയാണ് പശുവിന്റെ പ്രാമുഖ്യത്തിന് ഇളക്കം തട്ടിയതെന്ന് സിസ്സ ജനറല്‍ സെക്രട്ടറി ഡോ. സി. സുരേഷ് കുമാര്‍ പറഞ്ഞു. വീട്ടിലൊരു നാടന്‍ പശുവും അതിനെ ആശ്രയിച്ച് കൃഷിയുമെന്ന പഴമയുടെ മഹിമയിലേക്ക് തിരിച്ചു പോക്ക് അനിവാര്യമായിരിക്കുന്നു. സെമിനാര്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഇ.കെ. ഈശ്വരന്‍ ആമുഖപ്രസംഗം നടത്തി.
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്‍ഡിജീനസ് കാറ്റില്‍ ബ്രീഡേഴ്‌സ് അസോസിയേഷന്‍- കേരള, കാസര്‍ഗോഡ് ഡ്വാര്‍ഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി, ഇന്‍ഡ്യന്‍ വെറ്റിറിനറി അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് കപില ഫെസ്റ്റ് 2016 അരങ്ങേറുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതികളുടെ 1.3 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇ.ഡി

Kerala
  •  6 hours ago
No Image

ഗ്രീന്‍ലാന്‍ഡില്‍ റഷ്യയും ചൈനയും കണ്ണുവെയ്ക്കുന്നു; രക്ഷിക്കാന്‍ അമേരിക്കയ്ക്ക് മാത്രമേ കഴിയൂ; ലോക സാമ്പത്തിക ഫോറത്തില്‍ ട്രംപ് 

International
  •  7 hours ago
No Image

കിവികളെ നിലംതൊടാതെ പറത്തി; ആദ്യ ടി-20യിൽ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  7 hours ago
No Image

മെട്രോ നഗരങ്ങളോട് പ്രിയം, കേരളത്തോട് അവഗണന; ദുബൈ-കൊച്ചി സർവീസ് നിർത്തലാക്കാൻ ഒരുങ്ങി എയർ ഇന്ത്യ 

uae
  •  8 hours ago
No Image

താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം; നവീകരണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കുന്നു

Kerala
  •  8 hours ago
No Image

ഇങ്ങനെയും 5000 അടിക്കാം! ലോക റെക്കോർഡ് സ്വന്തമാക്കി അഭിഷേക് ശർമ്മ

Cricket
  •  8 hours ago
No Image

വിവാഹത്തെ എതിര്‍ത്ത ഉമ്മയെ മകന്റെ പെണ്‍സുഹൃത്ത് കറിക്കത്തി കൊണ്ട് ആക്രമിച്ചു 

Kerala
  •  8 hours ago
No Image

പള്ളിക്കകത്ത് ഇഫ്താർ പാടില്ല, ഉച്ചഭാഷിണികൾക്കും നിയന്ത്രണം; സഊദിയിലെ പുതിയ റമദാൻ ചട്ടങ്ങൾ ഇവയാണ്

Saudi-arabia
  •  8 hours ago
No Image

യുഎഇയിൽ 'ഡാർബ്' ടോൾ പേയ്‌മെന്റ് തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി ക്യു മൊബിലിറ്റി

uae
  •  8 hours ago
No Image

സുനിത വില്യംസ് വിരമിച്ചു; ബഹിരാകാശത്ത് റെക്കോഡിട്ട യാത്രയ്ക്ക് ബ്രേക്ക്

International
  •  8 hours ago