HOME
DETAILS
MAL
വാതക ഇടപാടില്‍ നെതന്യാഹുവിന്റെ പങ്ക് വെളിപ്പെടുത്തി മകന്റെ ശബ്ദരേഖ
backup
January 10 2018 | 02:01 AM
തെല്‍അവീവ്: അനധികൃത വാതക ഇടപാടില്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്‍യാമീന്‍ നെതന്യാഹു ഇടപെട്ടതായുള്ള ശബ്ദരേഖ പുറത്ത്. നെതന്യാഹുവിന്റെ മകന്‍ യെര്‍ നെതന്യാഹുവും സുഹൃത്തും തമ്മിലുള്ള സംഭാഷണത്തിന്റെ രേഖയാണു കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ മാധ്യമം പുറത്തുവിട്ടത്.
സുഹൃത്തും വാതക ഇടപാട് ഏറ്റെടുത്ത വ്യവസായിയുമായ കോബി മെയ്മന്‍സിന്റെ മകനുമായ ഒറിയുമായി നടത്തിയ സംഭാഷണത്തിന്റെ വിവരങ്ങളാണു പുറത്തായത്. 2015ല്‍ നിശാക്ലബില്‍ നടന്ന സംഭാഷണത്തില്‍ തന്റെ പിതാവ് 20 ബില്യണ്‍ ഡോളറിന്റെ വാതക ഇടപാടില്‍ പങ്കെടുത്തെന്ന് യെര്‍ നെതന്യാഹു ഒറിയോട് പറയുന്നുണ്ട്. എന്നാല്‍ താന്‍ മദ്യത്തിലായിരുന്ന അവസരത്തിലുണ്ടായ തമാശസംസാരം മാത്രമാണു ശബ്ദരേഖയിലുള്ളതെന്ന് യെര്‍ നെതന്യാഹു പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."