ഐ.എച്ച്.ആര്.ഡി നിയമന കേസ്: വി.എസിന്റെ മകന് കുറ്റവിമുക്തന്‍
തിരുവനന്തപുരം : ഐ.എച്ച്.ആര്.ഡി നിയമന കേസില്‍ മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ മകന് അരുണ്‍കുമാറിനെ തിരുവനന്തപുരം പ്രത്യേക കോടതി കുറ്റവിമുക്തനാക്കി. അരുണ്‍ കുമാറിന് ക്ലീന്‍ ചിറ്റ് നല്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു.
ഐ.എച്ച്.ആര്.ഡി അസിസ്റ്റന്റ് ഡയറക്ടറായി അരുണ്‍കുമാറിനെ നിയമിച്ചതിനും സ്ഥാനക്കയറ്റം നല്‍കിയതിനും എതിരെയായിരുന്നു കേസ്. വിഷയത്തില്‍ അന്വേഷണം നടത്തിയ വിജിലന്‍സ് നിയമനവും സ്ഥാനക്കയറ്റവും നല്‍കിയത് മാനദണ്ഡങ്ങള്‍ പാലിച്ചാണെന്ന് കണ്ടെത്തി. തുടര്‍ന്ന് കേസ് അവസാനിപ്പിച്ച് വിജിലന്‍സ് കോടതിയില്‍ അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തുയ ഈ റിപ്പോര്‍ട്ടാണ് കോടതി അംഗീകരിച്ചത്.
നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് ഐ.എച്ച്.ആര്.ഡി അസിസ്റ്റന്റ് ഡയറക്ടറായി അരുണ്‍കുമാറിനെ നിയമിക്കുന്നത്. എന്നാല്‍ വി.എസ് അച്യുതാനന്ദന് മുഖ്യമന്ത്രിയായ സമയത്താണ് വിവാദം ഉയര്‍ന്നത്.
ആവശ്യമായ അധ്യാപന പരിചയമില്ലാതെയാണ് അരുണ്‍കുമാറിന് നിയമനം നല്‍കിയതെന്നായിരുന്നു ആരോപണം. തുടര്‍ന്ന് വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള നിയമസഭാ സമിതി നിയമനത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."