കൂത്തുപറമ്പ് മണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണത്തിലേക്ക്
കൂത്തുപറമ്പ്:കൂത്തുപറമ്പ് നിയോജക മണ്ഡലം ഈ മാസം 15 ഓടെ സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലമാകും. സംസ്ഥാന സര്‍ക്കാറിന്റെ സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയുടെ ഭാഗമായി ലഭിച്ച അപേക്ഷകരില്‍ പകുതിയിലധികം പേര്‍ക്കും ഇതിനകം വൈദ്യുതി കണക്ഷന് നല്‍കിക്കഴിഞ്ഞു. വൈദ്യുതി ലൈന്‍വലിച്ച് കണക്ഷന് നല്കാന് സാധിക്കാത്ത പാട്യം ഗ്രാമപഞ്ചായത്തിലെ ഇളമാങ്കല് കോളനിയിലെ വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാനുള്ള ടെണ്ടര്‍ നടപടികളും പൂര്‍ത്തിയായിട്ടുണ്ട്. ഡിസംബര്‍ ആദ്യ വാരത്തോടെയാണ് കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ ഈ പദ്ധതിയുടെ ഭാഗമായി വൈദ്യുതി കണക്ഷന് നല്കി തുടങ്ങിയത്. മണ്ഡലത്തിലെ അഞ്ചു പഞ്ചായത്തുകളില്‍ നിന്നും രണ്ടു നഗരസഭകളില്‍ നിന്നുമായി 624 അപേക്ഷകളാണ് കെ.എസ്.ഇ.ബിക്ക് ലഭിച്ചത്. ഇതില്‍ 316 പേര്‍ക്കും കണക്ഷന് നല്‍കിക്കഴിഞ്ഞു. 12 വീടുകള്‍ കെ.എസ്.ഇ.ബി ജീവനക്കാരാണ് വയറിങ് നടത്തി വൈദ്യുതി കണക്ഷന് നല്‍കിയത്. നിര്‍മാണവും വയറിങ്ങും പൂര്‍ത്തിയാവാത്ത വീടുകളാണ് ബാക്കിയുള്ളവ. കോട്ടയം ഗ്രാമപഞ്ചായത്ത് ഇതിനകം സമ്പൂര്‍ണ വൈദ്യുതീകരണ പഞ്ചായത്തായി പ്രഖ്യാപിച്ചു കഴിഞ്ഞു. പാട്യം പഞ്ചായത്തിലെ വെങ്ങളം കോളനിയിലെ രണ്ടു വീടുകള്‍ക്ക് സൗജന്യ വയറിങ് നടത്താന്‍ ഒരു സംഘടന സന്നദ്ധമായിട്ടുണ്ട്. ലൈന്‍ വലിച്ച് വൈദ്യുതി കണക്ഷന് നല്കാന് സാധിക്കാത്ത പാട്യം ഇളമാങ്കല് കോളനിയില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ച് വെളിച്ചമെത്തിക്കാനുള്ള ടെണ്ടര്‍ നടപടികളും പൂര്‍ത്തിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."