പത്താന്‍കോട്ട്: കാവല്ക്കാരെ എന്‍.എസ്.ജി അവഗണിച്ചെന്ന് വെളിപ്പെടുത്തല്‍
ഛണ്ഡീഗഡ്:പത്താന്‍കോട്ട് ഭീകരാക്രമണത്തിനിടെ വ്യോമതാവളത്തില്‍ അകപ്പെട്ട ഗാര്‍ഡുമാരുടെ രക്ഷിക്കണമെന്ന അപേക്ഷ എന്‍എസ്ജി അവഗണിച്ചെന്ന് വെളിപ്പെടുത്തല്‍.
ഭീകരാക്രമണത്തെക്കുറിച്ചുള്ള എന്‍ഐഎ കുറ്റപത്രത്തില്‍ വിങ് കമാന്‍ഡര്‍ അഭിജിത്ത് സരിന്റേതാണ് ഈ വെളിപ്പെടുത്തല്‍.
തീവ്രവാദികളെ തുരത്താന്‍ എത്തിയ എന്‍എസ്ജി ടീമിന് വ്യോമാതാവളത്തിനുള്ളില് മാര്‍ഗനിര്‍ദേശം നല്‍കിയിരുന്ന ആളാണ് സരിന്.
ഒരാള്‍ മരിച്ചു, രണ്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ദയവ് ചെയ്ത് ആരെങ്കിലും വന്ന് ഞങ്ങളെ രക്ഷിക്കൂ, അല്ലെങ്കില്‍ ഞങ്ങള്‍ മരിക്കും' എന്ന് രണ്ട് സൈനികര്‍ അപേക്ഷിക്കുന്നത് വയര്‍ലെസ് സെറ്റില്‍ താന്‍ കേട്ടുവെന്ന് സരിന് പറഞ്ഞു.
തുടര്‍ന്ന് സൈനികരെ രക്ഷിക്കണമെന്ന് താന്‍ ബ്രിഗേഡിയര്‍ ഗൗതം ഗാംഗുലിയോട് ആവശ്യപ്പെട്ടെങ്കിലും തന്റെ വാക്കുകള്‍ അദ്ദേഹം ചെവികൊണ്ടില്ലെന്നും അദ്ദേഹം പറയുന്നു.
കഴിഞ്ഞ വര്‍ഷം ജനുവരി രണ്ടിനാണ് പത്താന്‍കോട്ട് വ്യോമതാവളത്തിന് നേരെ ഭീകരാക്രമണമുണ്ടായത്. ആക്രമണത്തില്‍ എഴ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."