'ചിലമ്പൊലി' സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവം: കോട്ടയം ജേതാക്കള്‍
കൊച്ചി: ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി തൃക്കാരക്കര ഭാരതമാതാ കോളജില്‍ മൂന്ന് ദിവസമായി നടന്നുവന്ന സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവം 'ചിലമ്പൊലി 2017' ല്‍ കോട്ടയം ജില്ല ജേതാക്കളായി. 110 പോയിന്റുനേടിയാണ് കോട്ടയം ജില്ല കിരീടം ചൂടിയത്. 51 പോയിന്റുനേടിയ എറണാകുളം ജില്ലക്കാണ് രണ്ടാം സ്ഥാനം. 43 പോയിന്റുമായി തൃശൂര്‍ജില്ല മൂന്നാം സ്ഥാനം നേടി. 52 പോയിന്റുമായി കോട്ടയം ഏറ്റുമാനൂര്‍ സാന്‍ജോസ് സ്‌പെഷല്‍ സ്‌കൂളാണ് ഒന്നാമതെത്തിയത്.
43 പോയിന്റുമായി മൂവാറ്റുപുഴ നിര്‍മല സദന്‍ സ്‌പെഷല്‍ സ്‌കൂള്‍ രണ്ടാം സ്ഥാനവും 24 പോയിന്റുമായി ഇരിങ്ങാലക്കുട പ്രതീക്ഷാഭവന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഈ വര്‍ഷത്തെ ഏറ്റവും നല്ലസ്‌പെഷല്‍ സ്‌കൂളായി ഏറ്റുമാനൂര്‍ അനുഗ്രഹ സ്‌പെഷല്‍ സ്‌കൂളിനെ തെരഞ്ഞെടുത്തു.
വിജയികള്‍ക്കുള്ള ട്രോഫികള്‍ കെ.വി.തോമസ് എം.പി വിതരണം ചെയ്തു. സമാപനസമ്മേളനം ജസ്റ്റിസ് ബി. കെമാല്‍ പാഷ ഉദ്ഘാടനം ചെയ്തു. പ്രശസ്ത പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി, കൊച്ചി റേഞ്ച് ഐ.ജി പി. വിജയന്‍, പി.ടി. തോമസ് എം.എല്‍.എ, സിഫി ചെയര്‍മാന്‍ ഡോ. മേരി അനിത, സ്‌പെഷല്‍ ഒളിമ്പിക്‌സ് ഡയറക്ടര്‍ ഫാ. റോയി കണ്ണന്‍ചിറ, എയിഡ് ചെയര്‍മാന്‍ ഫ. റോയി മാത്യു വടക്കേല്‍, ഭാരതമാതാ കോളജ് ഡയറക്ടര്‍ ഫാ. ജേക്കബ് പാലയ്ക്കാപ്പള്ളി, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ജനറല്‍ മാനേജര്‍ എം.ഡി.വര്‍ഗീസ് തുടങ്ങിയവര്‍ സംബന്ധിച്ചു. 25 വര്‍ഷത്തിലധികമായി ഭിന്നശേഷിയുള്ളവര്‍ക്കായി പ്രവര്‍ത്തിച്ച അധ്യാപക അനധ്യാപകരെ ചടങ്ങില്‍ ആദരിച്ചു. ഭിന്നശേഷിയുള്ള കുട്ടികളുടെ ബഹുമുഖ വളര്‍ച്ചക്കായി നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തി പ്രമുഖരെ മാനവ സേവാ പുരസ്‌കാരം നല്‍കി ആദരിച്ചു. സംസ്ഥാനത്തെ മുന്നൂറോളം സ്‌പെഷല്‍ സ്‌കൂളുകളില്‍ നിന്നായി നാലായിരത്തോളം കുട്ടികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."