HOME
DETAILS
MAL
ലക്ഷ്മി നായര്‍ ജാതിപ്പേര് വിളിച്ചെന്ന പരാതി: വിദ്യാര്‍ഥിയുടെ മൊഴിയെടുത്തു
backup
February 05 2017 | 18:02 PM
തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മി നായര്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്ന പരാതിയില്‍ കന്റോണ്‍മെന്റ് പൊലിസ് പരാതിക്കാരന്റെ മൊഴിയെടുത്തു. എന്നാല്‍ പൊലിസ് അന്വേഷണത്തില്‍ പ്രതീക്ഷയില്ലെന്നും നിരുത്സാഹപ്പെടുത്തുന്ന ചോദ്യങ്ങളാണ് പൊലിസില്‍ നിന്ന് ഉണ്ടായതെന്നും പരാതിക്കാരനായ വിവേക് പറഞ്ഞു. പ്രിന്‍സിപ്പലിന്റെ സാരിയുടെ നിറം, വാഹനത്തിന്റെ നിറം തുടങ്ങിയ ചോദ്യങ്ങള്‍ പൊലിസിന്റെ ഭാഗത്തുനിന്നുമുണ്ടായി.
ദലിത് വിഷയമായിട്ടും എസ്.എഫ്.ഐ മിണ്ടുന്നില്ലെന്നും താന്‍ ഉത്തരേന്ത്യക്കാരന് അല്ലാത്തതുകൊണ്ടും എ.ഐ.എസ്.എഫ് പ്രവര്ത്തകനായതുകൊണ്ടുമാകാം എസ്.എഫ്.ഐ പ്രതികരിക്കാത്തതെന്നും വിവേക് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."