ശ്രീശാന്തിന്റെ തിരിച്ചുവരവ്; അനുകൂലിച്ച് ടി.സി മാത്യു
കൊച്ചി: ഒത്തുകളി വിവാദത്തെത്തുടര്‍ന്നു ബി.സി.സി.ഐ വിലക്കേര്‍പ്പെടുത്തിയ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് ടീമിലേക്കു മടങ്ങണമെന്ന ആഗ്രഹത്തിനു പിന്തുണയുമായി മുന്‍ ബി.സി.സി.ഐ വൈസ് പ്രസിഡന്റ് ടി.സി മാത്യുവും.
നെഹ്റയ്ക്ക് ടീമിലേക്കു മടങ്ങിയെത്തി മാച്ച് വിന്നറാകാമെങ്കില് ശ്രീശാന്തിനും അത് കഴിയുമെന്നായിരുന്നു ടി.സി മാത്യുവിന്റെ പ്രതികരണം.
ശ്രീശാന്തിന്റെ മടങ്ങിവരവ് അടഞ്ഞ അധ്യായമല്ലെന്നും അദ്ദേഹം പറഞ്ഞു. കോടതി കുറ്റവിമുക്തനാക്കിയിട്ടും ബി.സി.സി.ഐ നിലപാട് വ്യക്തമാക്കുന്നില്ലെന്ന ആശങ്ക നേരത്തെ ശ്രീശാന്ത് വ്യക്തമാക്കിയിരുന്നു.
സ്ക്വാട്ടിഷ് ലീഗില്‍ കളിക്കുന്നതിനു ബി.സി.സി.ഐ അനുമതി നല്‍കാത്ത പശ്ചാത്തലത്തിലായിരുന്നു ടീമിലേക്കു മടങ്ങിയെത്താന്‍ ശ്രീശാന്ത് വീണ്ടും ആഗ്രഹമറിയിച്ചത്. ഇതുസംബന്ധിച്ചു നിരവധി കത്തുകള്‍ ബി.സി.സി.ഐക്ക് ശ്രീശാന്ത് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."