കാണാതായ മലേഷ്യന്‍ വിമാനം കണ്ടെത്താനായി യു.എസ് കമ്പനി
ക്വലാലംപൂര്‍: നാല് വര്‍ഷം മുന്‍പ് കാണാതായ എം.എച്ച് 370 വിമാനം കണ്ടെത്താന്‍ യു.എസ് സമുദ്ര കമ്പനിയുമായി മലേഷ്യ കാരാറില്‍ ഒപ്പിട്ടു. യു.എസ് സമുദ്ര ഗവേഷണ സ്വകാര്യ കമ്പനിയായ ഓഷന്‍ ഇന്‍ഫിനിറ്റിയുമായി 70 ദശ ലക്ഷം ഡോളറിലാണ് കരാര്‍ ഒപ്പിട്ടത്. മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ കാണാതായ എം.എച്ച് 370 കണ്ടെത്താന്‍ സ്വകര്യ മേഖലയുടെ സഹായം തേടണമെന്ന ഇരകളുടെ ആവശ്യത്തെത്തുടര്‍ന്നാണ് വീണ്ടും അന്വേഷണത്തിന് മലേഷ്യ തയാറായത്. ഇന്ത്യന്‍ സമുദ്രത്തിന്റെ തെക്കന്‍ മേഖലയില്‍ തിരയാനാണ് തീരുമാനം. 90 ദിവസത്തിനുള്ളില്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടില്ലെങ്കില്‍ സാമ്പത്തിക ബാധ്യത കമ്പനി തന്നെ വഹിക്കണം.
2014 മാര്‍ച്ച് എട്ടിനാണ് 239 യാത്രക്കാരുമായി ക്വലാലംപൂര്‍ നിന്ന് ബെയ്ജിങ്ങിലേക്ക് പുറപ്പെട്ട മലേഷ്യന്‍ ബോയിങ് 777 വിമാനമാണ് ദുരൂഹമായി കാണാതായത്. വിമാനത്തിനായുള്ള തിരച്ചില്‍ മൂന്ന് വര്‍ഷത്തിന് ശേഷം കഴിഞ്ഞ ജനുവരിയിലാണ് അവസാനിപ്പിച്ചത്. ഇതുവരെ വിമാനത്തിന്റെ തെളിവുകള്‍ ലഭിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."