യമനില്‍ ഹൂതി ആയുധധാരികള്‍ മണി എക്‌സ്‌ചേഞ്ച് കൊള്ളയടിച്ചു
റിയാദ്: യമനിലെ വിമത വിഭാഗമായ ഹൂതികള്‍ മണി എക്‌സ്‌ചേഞ്ച് കൊള്ളയടിച്ചു. ആയുധ ധാരികളായ ഹൂതി വിമതരാണ് സംഭവത്തിനു പിന്നിലെന്ന് യമന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
തലസ്ഥാന നഗരിയായ സന്‍ആയിലെ മാണി എക്‌സ്‌ചേഞ്ച് പണമിടപാട് സ്ഥാപനമായ അല്‍ ഖുറൈമിയില്‍ കവചിത വാഹനങ്ങളില്‍ എത്തിയ തോക്കുധാരികളായ അഞ്ചുപേര്‍ അതിക്രമിച്ച് കടന്നാണ് പണം അപഹരിച്ചത്. ഇവിടെയുണ്ടായിരുന്ന മുഴുവന്‍ പണവും കംപ്യുട്ടര്‍, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ തുടങ്ങിയവയും അപഹരിക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തതായി ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. ഒരു മില്യണ്‍ കറന്‍സി അപഹരിച്ചതായാണ് കണക്കാക്കുന്നത്. കൂടാതെ, അല്‍ സൈഫ്, സൗഈദ് മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളും ആക്രമിച്ചതായും പണം അപഹരിച്ചതായും അധികൃതര്‍ പറഞ്ഞു. യമന്‍ സാമ്പത്തിക സ്ഥിതിയും തകര്‍ക്കാനും ബാങ്കുകളെയും തകര്‍ക്കാനായി ഹൂതികള്‍ നടത്തിയ ആസൂത്രിത നീക്കമാണിതെന്നു യമന്‍ ബാങ്കിങ് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."