പി ജയരാജന്റെ മകന് പൊലിസ് സ്റ്റേഷനില്‍ അപമര്യാദയായി പെരുമാറിയെന്ന പരാതി: അന്വേഷണം തുടങ്ങി
കണ്ണൂര്‍: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ മകന് ആശിഷ് പി രാജ് പൊലിസ് സ്റ്റേഷനില്‍ അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ അന്വേഷണം തുടങ്ങി. മട്ടന്നൂര്‍ പൊലിസ് സ്റ്റേഷനിലെ എ.എസ്.ഐയുടെ പരാതിയില്‍ മട്ടന്നൂര്‍ സി.ഐ എ.വി ജോണ്‍ ആണ് അന്വേഷിക്കുന്നത്. അതിനിടെ തന്നെ പൊലിസ് കൈയേറ്റം ചെയ്തെന്ന പരാതിയില്‍ ഇന്ന് ആശിഷ് പി രാജിന്റെയും മൊഴിയെടുക്കും. രണ്ട് പരാതികളുടെയും അന്വേഷണ റിപ്പോര്‍ട്ട് ഇരിട്ടി ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തിലിന് സമര്‍പ്പിക്കും.
വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് പൊലിസ് സ്റ്റേഷനിലെ ടോയ്ലറ്റ് ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെത്തിയ തന്നെ പൊലിസ് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് ആശിഷ് പി രാജും പരാതി നല്‍കിയിരുന്നു.
എട്ട് വിദ്യാര്‍ഥിനികളും രണ്ട് അധ്യാപകരുമടക്കം 11 പേരാണ് സംഘത്തിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."