മുത്വലാഖ് ബില്ലിനെതിരേ മതേതര ചേരി ശക്തിപ്പെടണം: ജംഇയ്യത്തുല്‍ ഖുത്വബാ
കോഴിക്കോട്: സ്ത്രീ സംരക്ഷണമെന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മുത്വലാഖ് ബില്‍ അപ്രായോഗികവും ഫാസിസ്റ്റ് വല്‍ക്കരണവുമായതിനാല്‍ അതിനെതിരേ മതേതരചേരി ശക്തിപ്പെടണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന പ്രവര്‍ത്തക സമിതി അഭിപ്രായപ്പെട്ടു.
വിവാഹമോചിതയായ സ്ത്രീയുടെ സംരക്ഷണത്തിന് വേണ്ടിയാണ് മുത്വലാഖ് നിരോധിക്കുന്നതെന്ന് പറയുന്നവര്‍ ഭര്‍ത്താവിനെ മൂന്ന് വര്‍ഷത്തേക്ക് ജയിലിലടക്കാന്‍ നിയമം കൊണ്ടുവരുന്നത് വിരോധാഭാസമാണെന്നും യോഗം ചൂണ്ടിക്കാട്ടി. മുത്വലാഖ് നിരോധനത്തിന് വേണ്ടി മുറവിളി കൂട്ടിയ ഫെമിനിസ്റ്റുകളും മതേതരവാദികളും സംഘ്പരിവാര്‍ അജണ്ടയെ തിരിച്ചറിയാതെ പോയത് ഖേദകരമാണ്. തിരിച്ചറിവ് നേടി പ്രതിരോധം ശക്തിപ്പെടുത്താന്‍ മതേതര വിശ്വാസികള്‍ തയാറാവണമെന്നും യോഗം അഭിപ്രായപ്പെട്ടു.
കേരള ഖുത്വബാ കോണ്‍ഫറന്‍സ് ഫെബ്രുവരി 20 ന് കോഴിക്കോട്ട് നടത്തും. മെമ്പര്‍ഷിപ്പ് കാംപയിന്‍ ഫെബ്രുവരി 10 വരെ തുടരും. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് കൊയ്യോട് ഉമ്മര്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി. എസ്.എം.എഫ് സംസ്ഥാന ജന.സെക്രട്ടറി ഉമര്‍ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. പി.കെ. ഇമ്പിച്ചിക്കോയ തങ്ങള്‍, സുലൈമാന്‍ ദാരിമി ഏലംകുളം, സിറാജുദ്ദീന്‍ ദാരിമി കണ്ണൂര്‍, ഇ.കെ.കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, അസ്‌ലം ബാഖവി പാറന്നൂര്‍, സുലൈമാന്‍ ദാരിമി കോണിക്കടി, ടി.വി.സി.സമദ് ഫൈസി, ഇ.ടി.എ.അസീസ് ദാരിമി, ചുഴലി മുഹ്‌യിദ്ദീന്‍ മൗലവി, എം. ഇസ്മാഈല്‍ റഹ്മാനി, ഷാജഹാന്‍ കാശിഫി കൊല്ലം, ശരീഫ് ദാരിമി കോട്ടയം, എ.എ മുഹമ്മദ് അനസ് ബാഖവി, ശിഹാബുദ്ദീന്‍ മുസ്‌ലിയാന്‍ ആലപ്പുഴ, ഹനീഫ ദാരിമി നീലഗിരി, മുഹമ്മദ് സ്വാലിഹ് അന്‍വരി ചേകനൂര്‍, മഅ്മൂന്‍ ഹുദവി വണ്ടൂര്‍, മുജീബ് ഫൈസി വയനാട്, മുഹമ്മദ് ഹനീഫ് കാശിഫി, അബ്ദുല്‍ മജീദ് ബാഖവി തളങ്കര, എ.കെ. ആലിപ്പറമ്പ്, പി.സി.ഉമര്‍ മൗലവി വയനാട് പ്രസംഗിച്ചു. സംസ്ഥാന ജന.സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും വര്‍കിങ് സെക്രട്ടറി ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."