ഹജ്ജ്: മുഴുവന്‍ ലക്ഷദ്വീപ്, മാഹി അപേക്ഷകര്‍ക്കും ഇത്തവണ അവസരം
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ തീര്‍ഥാടനത്തിന് പോകുന്നതിനായി ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്ന് അപേക്ഷിച്ച മുഴുവന്‍ പേര്‍ക്കും ഇത്തവണ അവസരം. ലക്ഷദ്വീപില്‍ നിന്ന് 283 അപേക്ഷകളാണ് ഈ വര്ഷംലഭിച്ചത്. ഇവരില്‍ മുഴുവന്‍ പേര്‍ക്കും അവസരം കൈവന്നു.
കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയില്‍ നിന്ന് അപേക്ഷിച്ച 149 പേര്‍ക്കും ഇത്തവണ നേരിട്ട് അവസരം ലഭിച്ചിട്ടുണ്ട്.
പോണ്ടിച്ചേരിയില്‍ ഉള്‍പ്പെടുന്ന മാഹിയില്‍ നിന്ന് 60 പേരാണ് അപേക്ഷിച്ചിരുന്നത്. ഇവരില്‍ 45 വയസിന് മുകളില്‍ പ്രായമുള്ള മെഹ്റമില്ലാത്ത ഒരും സംഘവും ഉള്‍പ്പെടും. മാഹിയിലുള്ളവര്‍ വര്‍ഷങ്ങളായി കേരളത്തില്‍ നിന്നാണ് ഹജ്ജിന് പേകുന്നത്. ശേഷിക്കുന്ന യാനം, കാരക്കല്‍, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ ചെന്നൈയില്‍ നിന്നുമാണ് പുറപ്പെടുന്നത്. ലക്ഷദ്വീപ്, പോണ്ടിച്ചേരി ഉള്‍പ്പടെയുള്ള മുഴുവന്‍ കേന്ദ്രഭരണ പ്രദേശങ്ങളും ഇത്തവണ മുഴുവന്‍ അപേക്ഷകര്‍ക്കും ഹജ്ജിന് അവസരം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."