കേരള എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാന സമ്മേളനത്തിന് തുടക്കം
മലപ്പുറം. കേരള എന്‍.ജി.ഒ യൂനിയന്‍ അന്‍പത്തി മൂന്നാം സംസ്ഥാന സമ്മേളനത്തിനു മലപ്പുറത്ത് തുടക്കം. സമ്മേളനം വി.എസ് അച്യുതാനന്ദന് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം സംസ്ഥാനത്ത് അധികാരത്തിലിരുന്ന യു.ഡി.എഫ്, ജീവനക്കാരുടെ മേലില്‍ അടിച്ചേല്‍പ്പിച്ച പങ്കാളിത്ത പെന്ഷന് ഒഴിവാക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എല്‍. ഡി. എഫ് സര്‍ക്കാര്‍ അഴിമതിരഹിതമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുമ്പോള്‍ സിവില്‍ സര്‍വിസും അഴിമതിയില്‍ നിന്ന് മുക്തമാകണം. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ നന്മ തിന്മകള് ജനങ്ങള്‍ക്ക് അറിയാന്‍ കഴിയുന്നത് ഉദ്യോഗസ്ഥരിലൂടെയായതിനാല് സര്‍ക്കാരിന് പിന്തുണ നല്കാന് ഉദ്യോഗസ്ഥര്‍ പ്രതിജ്ഞാബദ്ധരാണെന്നും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ തയാറാകണമെന്നും വി. എസ് പറഞ്ഞു.
സ്വാഗത സംഘം ചെയര്മാന് പാലോളി മുഹമ്മദ് കുട്ടി, സി. പി .എം ജില്ലാ സെക്രട്ടറി പി. പി വാസുദേവന്‍, എ. ഐ. എസ്. ജി. ഇ. എഫ്. ജനറല്‍ സെക്രട്ടറി എ. ശ്രീകുമാര്‍, കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് വി. ശ്രീകുമാര്‍, എഫ.് എസ് .ഇ. ടി. ഒ. പ്രസിഡന്റ് കെ. സി. ഹരികൃഷ്ണന് പ്രസംഗിച്ചു.
മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ രാവിലെ 9 ന് യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് പി. എച്ച്. എം. ഇസ്മാഈല്‍ പതാക ഉയര്‍ത്തിയതോടെ സമ്മേളനം ആരംഭിച്ചു. രക്തസാക്ഷി മണ്ഡപത്തില്‍ പ്രതിനിധികള്‍ പുഷ്പാര്‍ച്ചന നടത്തി. സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാന സെക്രട്ടറി ഇ. പ്രേംകുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഇന്ന് 11 ന് 'ജനപക്ഷ സിവില്‍ സര്‍വിസ് - സമീപനവും പ്രയോഗവും' സെമിനാര്‍ മന്ത്രി. കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2.30ന് നടക്കുന്ന സുഹൃദ് സമ്മേളനം വൈക്കം വിശ്വന് ഉദ്ഘാടനം ചെയ്യും.. 5.30 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ടീസ്റ്റ സെതല്‍വാദ് ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."