സഹിഷ്ണുത ലജ്ജാകരമായ ഒത്തുതീര്‍പ്പ്: കെ.ഇ.എന്‍
കോഴിക്കോട്: നിലവില്‍ രാജ്യത്ത് നടക്കുന്ന സഹിഷ്ണുത ലജ്ജാകരമായ ഒത്തുതീര്‍പ്പാണെന്ന് കെ.ഇ.എന്‍ കുഞ്ഞഹമ്മദ്. സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി രചിച്ച 'ഒരു ഹിന്ദു സന്യാസി ഖുര്‍ആന്‍ വായിക്കുന്നു' എന്ന പുസ്തക ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നൈതികമായ ധീരത കൈവരിച്ചാലേ വിയോജിപ്പിനും സൗന്ദര്യമുണ്ടാകൂ. നൈതിക ധീരത നടക്കുമ്പോഴേ സ്നേഹതീരം സൃഷ്ടിക്കപ്പെടുകയുള്ളു. നിര്വൃതരായിത്തീരുക എന്നതാണ് നീതിയുടെ തലത്തില്‍ നമ്മള് സ്വയം ഉള്‍പ്പെടുത്തേണ്ടത്.
ആശയവിനിമയത്തിന്റെ ലോകം അപ്രസക്തമായാല്‍ ജനത ആള്‍ക്കൂട്ടമാകും. മൗനം പോലും ആശയവിനിമയമാണ്. സമൂഹം സ്വയം പരിമിതപ്പെടുന്നത് സംസ്കാരത്തിനു പരുക്കേല്പ്പിക്കുകയാണെന്നും കെ.ഇ.എന്‍ കുഞ്ഞഹമ്മദ് പറഞ്ഞു.
കെ.പി.എം ഹാരിസ് അധ്യക്ഷനായി. ഡോ. ഹുസൈന് മടവൂര്‍, ഡോ. പുത്തേഴത്ത് രാമചന്ദ്രന്, പി.കെ മുഹമ്മദ് ശരീഫ് ഹുദവി, ഷറഫുദീന്‍ കടമ്പോട്ട്, യാസിര്‍ കുറ്റ്യാടി, മണികണ്ഠന് പെരിങ്ങോട്, ടി. അബ്ദുല്‍റഷീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."