പനമരം ചെറിയ പാലം; ഒറ്റയാള്‍ സമരവുമായി നാസര്‍
പനമരം: അരനൂറ്റാണ്ടിലേറെ പഴക്കമുള്ള പനമരം നടവയല്‍ റോഡിലെ ചെറിയ പാലം പുതുക്കിപ്പണിയണമെന്നാവശ്യപ്പെട്ട് ഒറ്റയാള്‍ സമരം. നിരവധി ഒറ്റയാള്‍ സമരത്തിലൂടെ വിവിധ സമകാലീന വിഷയങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന ദ്വാരക സ്വദേശിയായ കെ.കെ നാസറാണ് പനമരത്തെ ചെറിയ പാലത്തില്‍ സമരം നടത്തിയത്.
കരിമ്പുമ്മലില്‍നിന്നു ചെറിയ പാലത്തിലേക്ക് ടൗണിലൂടെ മുദ്രാവാക്യം മുഴക്കി പ്ലക്കാര്‍ഡുമായി എത്തിയ ഇദ്ദേഹം വൈകിട്ടുവരെ പാലത്തില്‍ കുത്തിയിരിപ്പു സമരം നടത്തി. തുടര്‍ന്ന് പൊതുമരാമത്ത് ഓഫിസിലേക്ക് പ്രതിഷേധ പ്രകടനവുമായെത്തിയ ഇദ്ദേഹത്തിന് പിന്തുണയുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളും വ്യാപാര വ്യവസായി ഏകോപന സമിതി യൂത്ത് വിങ്, ടൗണ്‍ ഡവലപ്‌മെന്റ് കമ്മിറ്റി തുടങ്ങിയവരും എത്തി.
ഏതു നിമിഷവും തകര്‍ന്ന് വീഴുമെന്ന നിലയിലുള്ള പാലം പുതുക്കിപ്പണിയാന്‍ കാലതാമസം നേരിട്ടാല്‍ പൊതുമരാമത്ത് ഓഫിസിന് മുന്നില്‍ നിരാഹാരമിരിക്കുമെന്നും ഇദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."