എം.എസ് സ്വാമിനാഥന് ഗവേഷണ നിലയം അന്താരാഷ്ട്ര നിലവാരത്തിലേക്ക്
പുത്തൂര്‍വയല്‍: എം.എസ് സ്വാമിനാഥന് ഗവേഷണ നിലയം അപൂര്‍വ ജൈവവൈവിധ്യ ഗാര്ഡന് എന്ന നിലയില്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന നടപടികളുടെ ഉദ്ഘാടനം എം.ഐ ഷാനവാസ് എം.പി നിര്‍വഹിച്ചു. ഗവേഷണ നിലയം ചെയര്‍പേര്‍സണ്‍ ഡോ. മധുര സ്വാമിനാഥന് അധ്യക്ഷത വഹിച്ചു.
ഗവേഷണ നിലയം ആദ്യമാനേജ്മെന്റ് അഡൈ്വസറി കമ്മിറ്റി ചെയര്‍മാനായിരുന്ന എ രത്നസ്വാമിയുടെ ഫോട്ടോ അനാഛാദനം കല്പറ്റ നഗരസഭ ചെയര്‍പേഴ്സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി നിര്‍വഹിച്ചു.
അമേരിക്ക ഡെന്‍വര്‍ ബൊട്ടാണിക് ഗാര്ഡന് ഡയറക്ടര്‍ ഡോ. ശാരദാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. കല്പറ്റ നഗരസഭ വൈസ് ചെയര്മാന് പി.പി ആലി, പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന് പ്രസിഡന്റ് പി.എം നാസര്‍, ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ ദേവകി, കല്പറ്റ നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ ബിന്ദുജോസ്, കൗണ്‍സിലര്‍ വി ഹാരിസ് എന്നിവര്‍ സംസാരിച്ചു.
എം.എസ് സ്വാമിനാഥന് ബൊട്ടാണിക്കല്‍ ഗാര്ഡന് അഡൈ്വസറി കമ്മിറ്റി ചെയര്മാന് കെ.കെ നാരായണന് സ്വാഗതവും ഗവേഷണ നിലയം മേധാവി ഡോ. വി ബാലകൃഷ്ണന് നന്ദിയും പറഞ്ഞു.
ജൈവവൈവിധ്യ സംരക്ഷണത്തില്‍ സസ്യോദ്യാനങ്ങളുടെ പ്രസക്തി എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ ഡോ. കെ.കെ നാരായണന് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."