പഞ്ചായത്ത് ഭരണ സ്തംഭനം: മുസ്‌ലിം ലീഗ് ധര്‍ണ നടത്തി
കാസര്‍കോട്: തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ ഭരണസ്തംഭനം ഉണ്ടാക്കി തകര്‍ക്കാനുള്ള ഇടത് സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരേ മുസ്‌ലിം ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ജില്ലയിലെ മുനിസിപ്പല്‍,പഞ്ചായത്ത് തലങ്ങളില്‍ സഹായാന ധര്‍ണ നടത്തി. കാസര്‍കോട് മുനിസിപ്പല്‍ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ധര്‍ണ മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുള്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.എം മുനീര്‍ അധ്യക്ഷനായി. ഖാലിദ് പച്ചക്കാട്, മണ്ഡലം പ്രസിഡന്റ് എ.എം കടവത്ത്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, വൈസ് ചെയര്‍മാന്‍ എല്‍.എ മഹ്മൂദ് ഹാജി, തുടങ്ങിയവര്‍ സംബന്ധിച്ചു.
കാഞ്ഞങ്ങാട്: അജാനൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് പി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. മുബാറക് ഹസൈനാര്‍ ഹാജി അധ്യക്ഷനായി. ഹമീദ് ചേരക്കാടത്ത് തെരുവത്ത് മുസഹാജി, സി.മുഹമ്മദ് കുഞ്ഞി,എ.ഹമീദ് ഹാജി, ബഷീര്‍ വെളളിക്കോത്ത് എന്നിവര്‍ സംബന്ധിച്ചു. ഉദുമ പഞ്ചായത്ത് കമ്മിറ്റി നടത്തിയ ധര്‍ണ ഉദുമ മണ്ഡലം പ്രസിഡന്റ് കെ.ഇ.എ ബക്കര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.എം ശരീഫ് കപ്പില്‍ അധ്യക്ഷനായി. എം.എച്ച് മുഹമ്മദ് കുഞ്ഞി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ മുഹമ്മദാലി, ഹമീദ് മാങ്ങാട്, കാപ്പില്‍ മുഹമ്മദ് പാഷ തുടങ്ങിയവര്‍ സംബന്ധിച്ചു. മുളിയാര്‍ പഞ്ചായത്ത് കമ്മിറ്റി നടത്തിയ ധര്‍ണ എ.ബി ഷാഫി ഉദ്ഘാടനം ചെയ്തു.
കുന്നുംകൈ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണ സ്തംഭനത്തിനെതിരേ വെസ്റ്റ് എളേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് സായാഹ്ന ധര്‍ണ നടത്തി. ഭീമനടിയില്‍ നടന്ന ധര്‍ണ തൃക്കരിപ്പൂര്‍ മണ്ഡലം മുസ്‌ലിം ലീഗ് ട്രഷറര്‍ ടി.സി കുഞ്ഞബ്ദുല്ല ഹാജി ഉദ്ഘാടനം ചെയ്തു. ജാതിയില്‍ അസിനാര്‍ അധ്യക്ഷനായി. യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി സയിദ് എം. വലിയപറമ്പ് പ്രഭാഷണം നടത്തി. പി.സി ഇസ്മയില്‍, എ.വി അബ്ദുള്‍ഖാദര്‍, മുസ്തഫ മൗലവി , റാഹില്‍ മൌക്കോട്, അഷ്‌റഫ്, എ. ദുല്‍കിഫിലി, എം. അബൂബക്കര്‍, കെ. അഹമ്മദ് കുഞ്ഞി, പി. കെ ലത്തീഫ്, എന്‍.പി അബ്ദുല്‍ റഹ്മാന്‍, പി.കെ സമദ്, കെ.സി മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംബന്ധിച്ചു.
നീലേശ്വരം: നീലേശ്വരം മുനിസിപ്പല്‍ മുസ്‌ലീം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സായാഹ്ന ധര്‍ണ തൃക്കരിപ്പൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ.എം.ടി.പി കരീം ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ പ്രസിഡന്റ് സി.കെ.കെ മാണിയൂര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഇബ്രാഹിം പറമ്പത്ത്, റഫീഖ് കോട്ടപ്പുറം, പി. കുഞ്ഞിമൊയ്തീന്‍ കുട്ടി, പുഴക്കര റഹീം, രാമരം സലാം, പെരുമ്പ മുഹമ്മദ് കുഞ്ഞി, കെ. അബ്ദുറഹ്മാന്‍ ഹാജി, ഇസ്മാഈല്‍ തൈക്കടപ്പുറം സംസാരിച്ചു.
തൃക്കരിപ്പൂര്‍ പഞ്ചായത്ത് ധര്‍ണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം. അബ്ദുല്ല ഹാജി അധ്യക്ഷനായി. സത്താര്‍ വടക്കുമ്പാട് ശംസുദ്ദീന്‍ ആയിറ്റി, എം.ടി.പി അഷ്‌റഫ് സംസാരിച്ചു. പടന്നയില്‍ മണ്ഡലം ലീഗ് പ്രസിഡന്റ് കെ.എം ശംസുദ്ദീന്‍ ഹാജി ഉദ്ഘാടനം ചെയ്തു. ടി.കെ.സി മുഹമ്മദലി ഹാജി അധ്യക്ഷനായി. പി.സി മുസ്തഫ ഹാജി, പി.വി മുഹമ്മദ് അസ്‌ലം, കെ അസൈനാര്‍ കുഞ്ഞി, ടി.പി മുത്തലിബ്ം യു.കെ മുഷ്താഖ്, വി.കെ.പി അഹമ്മദ് കുഞ്ഞി, എച്ച്.എം കുഞ്ഞബ്ദുല്ല സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."