HOME
DETAILS
MAL
കാല്‍ നൂറ്റാണ്ടിന്റെ പരിചയവുമായി പെണ്ണമ്മ ജോണി
backup
February 05 2017 | 20:02 PM
കൊച്ചി: ഇന്നലെ കോട്ടയം ശാന്തിനിലയം സ്‌പെഷല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ തിരുവാതിരകളിക്ക് മത്സരിച്ചപ്പോള്‍ പെണ്ണമ്മ ജോണി എന്ന നൃത്താധ്യാപിക ഇമവെട്ടാതെ നോക്കി നിന്നു. പിന്നെ ഉള്ളുരുകി പ്രാര്‍ഥിച്ചു. ഇത്തവണയും തന്റെ കുട്ടികള്‍ ചുവടുമറക്കല്ലെ എന്ന്. കഴിഞ്ഞ 25 വര്‍ഷമായി ഈ സ്‌കൂളിലെ നൃത്താധ്യാപികയാണ് പെണ്ണമ്മ ജോണി. ബുദ്ധിമാന്ദ്യമുള്ള കുട്ടികളായതിനാല്‍ ഇന്ന് പഠിപ്പിക്കുന്ന ചുവടുകള്‍ നാളെ ഓര്‍ക്കാത്ത അവസ്ഥയാണ്.എന്നാലും ഏറെ ക്ഷമയോടെയാണ് ഈ നൃത്താധ്യാപിക ഇത്തരം കുരുന്നുകളെ സജ്ജമാക്കി വേദിയിലെത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."