നാഷണല്‍ ട്രസ്റ്റ് കമ്മിറ്റി 23 അപേക്ഷകള്‍ തീര്‍പ്പാക്കി
മലപ്പുറം: ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിന്റെ ഭാഗമായി നിയമപ്രകാരം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന്റെ ഭാഗമായുള്ള ലോക്കല്‍ ലെവല്‍ കമ്മിറ്റി ഹിയറിങ് കലക്ടറേറ്റില്‍ നടന്നു. സിറ്റിങ്ങില്‍ 23 കേസുകള്‍ പരിഗണിച്ചു. 23 കേസുകളിലും ലീഗല്‍ ഹയര്‍ഷിപ്പ് നല്‍കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഭൂമി വീതംവയ്ക്കുന്ന കേസുകളില്‍ പ്ലാനിന്റെ ഡ്രാഫ്റ്റ് തയാറാക്കി നല്‍കുന്നതിനും നിര്‍ദേശിച്ചു. കാര്യവട്ടത്തുനിന്നുള്ള ഒരു കേസില്‍ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാനും കുടുംബനാഥനെ ബോധവല്‍ക്കരിക്കാനും ജില്ലാ കലക്ടര്‍ അമിത് മീണ കമ്മിറ്റി കണ്‍വീനറോട് ആവശ്യപ്പെട്ടു. രണ്ടാം വിവാഹം നടത്തിയ അച്ഛനും ആദ്യ ഭാര്യയിലുള്ള നാലു മക്കളും തന്റെ രണ്ടാം ഭാര്യയിലുള്ള ഭിന്നശേഷിക്കാരനായ ഏക കുട്ടിയെ വീട്ടില്‍ കയറ്റുന്നില്ലെന്നും സംരക്ഷിക്കുന്നില്ലെന്നുമാണ് കമ്മിറ്റി മുന്‍പാകെ അറിയിച്ചത്. കമ്മിറ്റി മുന്‍പാകെ അച്ഛനും അച്ഛന്റെ ആദ്യ ഭാര്യയിലുള്ള കുട്ടികളും ഹാജരായിരുന്നില്ല. തുടര്‍ന്നാണ് ജില്ലാ കലക്ടര്‍ അച്ഛനെയും ആദ്യ ഭാര്യയിലുള്ള കുട്ടികളെയും വീട്ടില്‍പോയി കാണാനും വീട്ടിലും ഭൂമിയിലുമുള്ള ഭിന്നശേഷിക്കാരനായ കുട്ടിയുടെ അവകാശത്തെക്കുറിച്ചു ബോധ്യപ്പെടുത്താനും നിര്‍ദേശിച്ചത്. സിറ്റിങ്ങില്‍ ജില്ലാ സാമൂഹ്യക്ഷേമ ഓഫിസര്‍ കെ.വി സുഭാഷ് കുമാര്‍, അഡ്വ. സുജാത വര്‍മ, പി.ഡി സുനില്‍ദാസ്, ഡോ. അബ്ദുല്‍ റസാഖ്, വി.വി വേണുഗോപാല്‍, എ. രാജന്‍, സി. അബ്ദുല്‍ റഷീദ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."