'സ്‌നേഹാര്‍ദ്രം'പദ്ധതി: ലോഗോ പ്രകാശനം ചെയ്തു
തിരുവനന്തപുരം: സേനാധിപന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും സ്വരലയയും സംയുക്തമായി സ്‌നേഹാര്‍ദ്രം എന്ന പേരില്‍ ആവിഷ്‌കരിച്ച സൗജന്യ ക്യാന്‍സര്‍ ശസ്ത്രക്രിയാ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. കൊല്ലം കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബില്‍ സംഘടിപ്പിച്ചചടങ്ങില്‍ ഡോ.കെ.ജെ. യേശുദാസ് പദ്ധതിയുടെ ലോഗോ പ്രകാശനം നിര്‍വഹിച്ചു.അച്ചടക്കമില്ലാത്ത ജീവിതശൈലിയാണ് അര്‍ബുദ രോഗ വ്യാപനത്തിന് കാരണമെന്നും, ചിട്ടയായ ഭക്ഷണക്രമം പാലിക്കേണ്ടത് നല്ല ശാരീരത്തിനു മാത്രമല്ല, ആരോഗ്യമുള്ള ശരീരത്തിനും അത്യാവശ്യമാണെന്നും ചടങ്ങില്‍ യേശുദാസ് പറഞ്ഞു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നായി അമ്പത് ഉദരാശയ ക്യാന്‍സര്‍ രോഗികള്‍ക്ക് ഡോ. ബൈജു സേനാധിപന്റെ നേതൃത്വത്തില്‍ സൗജന്യ ലാപ്പറോസ്‌കോപ്പിക് ശസ്ത്രക്രിയയ്ക്ക് സൗകര്യമൊരുക്കുന്നതാണ് സ്‌നേഹാര്‍ദ്രം പദ്ധതി. ചടങ്ങില്‍ പ്രഭാ യേശുദാസ്, നടി ശാരദ, മുന്‍ മന്ത്രി എം.എ. ബേബി തുടങ്ങിയവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."