കുഞ്ഞുമാവിന്റടിയില്‍ അവര്‍ ഒത്തുകൂടി, അരനൂറ്റാണ്ടിന്റെ ഓര്‍മ്മകള്‍ പുതുക്കി
വിദ്യാനഗര്‍: കുഞ്ഞുമാവിന്ന് വളര്‍ന്നു വലുതായിരിക്കുന്നു. കുഞ്ഞുമാവിനൊപ്പം വളര്‍ന്ന അരനൂറ്റാണ്ടിലെ വിദ്യാര്‍ഥികള്‍ ഒത്തുകൂടിയപ്പോള്‍ ഓര്‍മ്മകള്‍ മെല്ലെ അയഞ്ഞിറങ്ങി. കാസര്‍കോട് ഗവ. കോളജിലെ 1968 മുതലുള്ള അറബിക് സാഹിത്യ പഠന വിദ്യാര്‍ഥികളാണ് പഠനകാല ഓര്‍മ്മകള്‍ പുതുക്കി ഒരിക്കല്‍ കൂടി ഒത്തുചേര്‍ന്നത്.
അവരോടൊപ്പം കോളജ്കാല കഥകള്‍ കേള്‍ക്കാനും പങ്കുവയ്ക്കാനും മക്കളും മരുമക്കളുമായി അഞ്ഞൂറോളം പേര്‍. എല്ലാവരും കുഞ്ഞുമാവിലെ ഊഞ്ഞാലാടിയും സ്‌നേഹം പങ്കുവച്ചും ഒരുദിനം കൊണ്ടാടി.
'കെയ്ഫ് ഹാല്‍' (സുഖമല്ലേ) എന്നു പേരിട്ട പരിപാടി കോളജിലെ മുന്‍ അറബിക് വിദ്യാര്‍ഥി കൂടിയായി കാലിക്കറ്റ് യൂനിവേഴ്‌സിറ്റി രജിസ്ട്രാല്‍ ഡോ. അബ്ദുല്‍ മജീദ് ടി.എ ഉദ്ഘാടനം ചെയ്തു. അറബിക് അലൂംനി പ്രസിഡന്റ് അഡ്വ. സി.എന്‍ ഇബ്‌റാഹിം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അസീസ് കളത്തൂര്‍ സ്വാഗതവും പറഞ്ഞു.
അറബിക് വിഭാഗത്തില്‍ ഡോക്ടറേറ്റ്, നെറ്റ്, സെറ്റ്, റാങ്ക് നേടിയവരെയും മുന്‍കാല അധ്യാപകരെയും ചടങ്ങില്‍ ആദരിച്ചു. കുട്ടികള്‍ക്കായി മത്സരപരിപാടികള്‍ നടത്തി. പാട്ടുപാടിയും കഥ പറഞ്ഞും പഴയ വിദ്യാര്‍ഥികള്‍ ഓര്‍മ്മകള്‍ പുതുക്കി. പരിപാടിക്കെത്തിയര്‍ ചുവരില്‍ ഒപ്പുവച്ച് അടയാളപ്പെടുത്തല്‍ നടത്തി.
എച്ച്.ഒ.ഡി ഡോ. വി.എം മുഹമ്മദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോളജ് ഒ.എസ്.എ പ്രസിഡന്റ് ടി.എ ഖാലിദ്, പ്രൊഫ. എം.എ അബ്ദുറഹ്മാന്‍, അനന്ദ പത്മനാഭന്‍, അഡ്വ. വി.എം മുനീര്‍, സി.എല്‍ ഹമീദ്, കെ.ബി മുഹമ്മദ് കുഞ്ഞി, പി.എ.എം കുഞ്ഞി, അബ്ബാസ് ബന്താട്, ഡോ. നൂറുല്‍ അമീന്‍, ഡോ. അബ്ദുല്‍ ഹമീദ്, ഡോ. അബ്ദുന്നാസര്‍, അസി. പ്രൊഫസര്‍മാരായ അബ്ദുറസാഖ്, സുഹൈല്‍, അസ്‌ലം, സുബൈര്‍, നസ്‌റീന, സമീറ എം, ഉസാം പള്ളങ്കോട്, നിസാം ബോവിക്കാനം, സുബൈദ, നൂറുന്നിസ പള്ളങ്കോട്, ഉമ്മര്‍ സി, റസാഖ് പള്ളങ്കോട്, മുഹമ്മദ് കുഞ്ഞി മൊഗ്രാല്‍, പി.കെ അന്‍വര്‍, പി.ഇ.എ റഹ്മാന്‍ പാണത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ത്വാഹ ചേരൂര്‍ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."