സ്വാതന്ത്ര്യം പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി ജൂലിയന്‍ അസാന്‍ജ്
ലണ്ടന്‍: സ്വാതന്ത്ര്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വിക്കിലീക്ക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് യുകെ, സ്വീഡിഷ് അധികൃതരെ സമീപിച്ചു.യു.എസിന് കൈമാറിയേക്കുമെന്ന ഭീതിയില്‍ നാലു വര്‍ഷത്തിലേറെയായി ലണ്ടനിലെ ഇക്വഡോര്‍ എംബിസിയില്‍ താമസിക്കുകയാണ് അസാന്‍ജ്.
2012മുതല്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അസാന്‍ജ് അഭയം തേടിയിരിക്കുകയാണ്. പുറത്തിറങ്ങിയാല്‍ സ്കോട്ലന്ഡ് യാര്‍ഡ് പിടികൂടും. ലൈംഗികാരോപണക്കേസില്‍ വിചാരണ്ക്കായി അസാന്‍ജിനെ സ്വീഡനു കൈമാറാന്‍ ബ്രിട്ടീഷ് കോടതി ഉത്തരവിട്ടിട്ടുണ്ട്. അറസ്റ്റ് ഒഴിവാക്കാനാണ് അദ്ദേഹം ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയത്. ഓരോ രാജ്യത്തിന്റെയും എംബസിക്ക് നയതന്ത്ര പരിരക്ഷയുള്ളതുകൊണ്ട് എംബസിയില്‍ കഴിയുന്ന അസാന്‍ജിനെ ബ്രിട്ടന്അറസ്റ്റു ചെയ്യാനാവില്ല.
സ്വീഡനിലെത്തിയാല്‍ സ്വീഡന് തന്നെ അമേരിക്കയ്ക്കു കൈമാറുമെന്നാണ് അസാന്ജിന്റെഭീതി. അസാന്‍ജിന്റെ വിക്കിലീക്സ് വെബ്സൈറ്റ് 2010 ല്‍ ചോര്‍ത്തി പ്രസിദ്ധീകരിച്ച യു.എസ്. നയതന്ത്ര രഹസ്യരേഖകള്‍ അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളെ ഞെട്ടിച്ചിരുന്നു. അതിനു പിന്നാലെയാണ് സ്വീഡനില്‍ രണ്ടു സ്ത്രീകള്‍ നല്കിയ പരാതിപ്രകാരം അസാന്‍ജിനെതിരെ മാനഭംഗക്കേസെടുത്തത്. അമേരിക്കയ്ക്കു വേണ്ടി തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നാണ് അസാന്‍ജിന്റെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."