HOME
DETAILS

മങ്ങിവീഴുന്ന പ്രവാസപ്രതീക്ഷകള്‍

  
backup
January 14 2018 | 01:01 AM

mangi-vizhunna-pravasa-prathikshakal

ഒരു പ്രതീക്ഷയുമില്ലാതിരുന്നവന്റെ വലിയ പ്രതീക്ഷയുടെ വിത്തായിരുന്നു പ്രവാസം. 1980 കളില്‍ തുടങ്ങിയ പ്രവാസജീവിതസാധ്യതകള്‍ മലയാളിയുടെയും ഇന്ത്യന്‍ സാമ്പത്തികവ്യവസ്ഥയുടെയും നെടും തൂണുകളില്‍ ഒന്നായി മാറി. അക്കരപ്പച്ച കണ്ടു ജിവിതം കരുപ്പിടിപ്പിക്കാന്‍ ഉരു കയറിയും മറ്റും വന്നവര്‍ പിന്നാലെയെത്തുന്നവര്‍ക്കായി തുറന്നിട്ടത് വന്‍ പ്രതീക്ഷയുടെ വാതിലുകളായിരുന്നു. അങ്ങനെ, സ്വദേശികളേക്കാള്‍ വളരെയേറെ വിദേശികളുള്ള നാടായി ഗള്‍ഫ്. അതിലേറെയും മലയാളികളാണ്. 

 

എന്നാല്‍, ഇപ്പോള്‍ ഗള്‍ഫ് പ്രവാസത്തിന്റെ വാതിലുകള്‍ അടഞ്ഞുകൊണ്ടിരിക്കുന്ന കാഴ്ചയാണുള്ളത്. പരിഹാരമില്ലാത്ത വിധം നിയമനിര്‍മാണങ്ങളിലൂടെയും എണ്ണ വ്യവസായം സ്വകാരവത്കരിച്ചും സ്വദേശിവത്ക്കരണം നടപ്പാക്കിയും സഊദി മുന്‍പന്തിയിലുണ്ട്. പ്രവാസലോകത്തുനിന്നു നാം അയക്കുന്ന പണത്തിനു നികുതി, വെള്ളം, വൈദ്യുതി എന്നിവയുടെ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കല്‍, സന്ദര്‍ശക വിസകളില്‍ നിയന്ത്രണം തുടങ്ങിയ പുതിയ പ്രവണതയും ഇതുമായി കൂട്ടിവായിക്കേണ്ടതാണ്. പ്രവാസലോകത്തെ ഈ മാറ്റം മലയാളികളുള്‍പ്പെടെയുള്ളവര്‍ക്കു മുമ്പില്‍ ധാരാളം ചോദ്യങ്ങള്‍ ബാക്കിയാക്കുന്നുണ്ട്.


ഈ മേഖലയിലെ പ്രധാനരാജ്യങ്ങളായ സഊദി അറേബ്യയിലും യു.എ.ഇയിലും മൂല്യവര്‍ധിത നികുതി നിലവില്‍വന്നു. കുവൈത്ത്, ഖത്തര്‍, ബഹ്‌റെയ്ന്‍ എന്നിവിടങ്ങളില്‍ 2018ല്‍ തന്നെ വാറ്റ് നടപ്പാക്കും. 2019 ജനുവരി ഒന്നുമുതല്‍ വാറ്റ് നടപ്പാക്കുമെന്ന് ഒമാന്‍ വ്യക്തമാക്കിയിട്ടുണ്ട്. മൂല്യവര്‍ധിത നികുതി ഊതിപ്പെരുപ്പിച്ച വാര്‍ത്തയല്ല. പ്രവാസികളുടെ ജീവിതത്തെ അത് അടിമുടി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പ്രവാസത്തിനു ബദല്‍ സംവിധാനം എങ്ങനെ പ്രാവര്‍ത്തികമാക്കാമെന്ന് പ്രവാസികള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ ഓര്‍ക്കാപ്പുറത്തു നടുക്കടലില്‍പ്പെട്ട അവസ്ഥയാകും.


മൂല്യവര്‍ധിത നികുതി പ്രവാസികളുടെ ജീവിതച്ചെലവ് കുത്തനെ ഉയര്‍ത്തും. അഞ്ചുശതമാനമാണു വാറ്റ്. വെള്ളം, വൈദ്യുതി, ടെലിഫോണ്‍, ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളെല്ലാം വാറ്റിന്റെ പരിധിയില്‍ വരും. താമസച്ചെലവും വിദ്യാഭ്യാസച്ചെലവും വര്‍ധിക്കുന്നതോടെ ഗള്‍ഫില്‍ കുടുംബവുമൊത്തു താമസിക്കാനാവാത്ത അവസ്ഥ വരും.
സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായി കഴിഞ്ഞവര്‍ഷം മാത്രം മൂന്നു ലക്ഷത്തോളം വിദേശികള്‍ക്കാണു സഊദിയില്‍ തൊഴില്‍ നഷ്ടമായത്. സ്വകാര്യമേഖലയിലാണു തൊഴില്‍ നഷ്ടപ്പെട്ടവരിലധികവും. കഴിഞ്ഞമാസമാണു ജ്വല്ലറികളില്‍ സമ്പൂര്‍ണസ്വദേശിവത്കരണം നടപ്പാക്കിയത്. മൊബൈല്‍ ഫോണ്‍ മേഖലയിലെ സ്വദേശിവത്കരണം, സ്ത്രീകളുടെ വസ്തുക്കള്‍ വില്‍ക്കുന്ന കടകളില്‍ സ്വദേശിവനിതകളെ നിയമിക്കല്‍ തുടങ്ങിയ പദ്ധതികളൊക്കെ വിജയകരമായി നടപ്പാക്കി.


സ്ത്രീകളുടെ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ ബിനാമികളെ വച്ചു നടത്തുന്ന വിദേശി ഉടമസ്ഥരെ കണ്ടെത്താന്‍ വാണിജ്യമന്ത്രാലയം പ്രത്യേക സ്‌ക്വാഡ് തന്നെ രൂപീകരിച്ചിട്ടുണ്ട്. 2017 ജനുവരി മുതല്‍ ഡിസംബര്‍ വരെ 1,21,766 സ്വദേശി പൗരന്മാര്‍ക്കാണു സ്വകാര്യമേഖലകളില്‍ തൊഴില്‍ നല്‍കിയിട്ടുള്ളത്. സ്വദേശിവത്കണത്തില്‍ മറ്റു രാജ്യങ്ങളും സഊദിയുടെ പാത പിന്തുടരാനുള്ള തയാറെടുപ്പിലാണ്. സര്‍ക്കാര്‍ സര്‍വിസില്‍ വിദേശികളെ ഇനി നിയമിക്കില്ലെന്നു കുവൈത്ത് പ്രഖ്യാപിച്ചുകഴിഞ്ഞു.


സഊദിയില്‍ വിദേശതൊഴിലാളികള്‍ക്ക് ലെവി ഏര്‍പ്പെടുത്തിയതോടെ ലക്ഷക്കണക്കിനു പ്രവാസികളുടെ നിലനില്‍പ്പു താളം തെറ്റിയിരിക്കുകയാണ്. സ്വകാര്യസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് 4800 റിയാലാണ് വര്‍ഷത്തില്‍ ലെവി. 50 ശതമാനത്തില്‍ കൂടുതല്‍ വിദേശികളുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കു തൊഴിലുടമ വര്‍ഷം 4800 റിയാല്‍ ലെവി അടക്കണം. ഇതിനു പുറമെ വര്‍ക്ക് പെര്‍മിറ്റ്, ഇഖാമ ഫീസ്, ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് എന്നിവയുള്‍പ്പെടെ 5600 റിയാല്‍ വര്‍ഷം ചെലവഴിക്കേണ്ടിവരും.
വിദേശ തൊഴിലാളികള്‍ക്കു ലെവി ഏര്‍പ്പെടുത്തിയത് തൊഴിലുടമകള്‍ക്കു വന്‍ ബാധ്യത വരുത്തിവയ്ക്കും. ഇതുമൂലം തൊഴിലാളികളെ പരമാവധി കുറയ്ക്കാനും സ്വദേശികളെ നിയമിക്കാനും അവര്‍ നിര്‍ബന്ധിതരാകും. ആശ്രിത ലെവി ജൂലൈ മുതല്‍ 200 റിയാലാകും. ഇതു 100 റിയാലുണ്ടായിരുന്നപ്പോള്‍ത്തന്നെ നിരവധി കുടുംബങ്ങള്‍ നാട്ടിലേയ്ക്കു മടങ്ങിയിരുന്നു. ഇനിയിത് വര്‍ഷംതോറും നൂറ് റിയാല്‍ വീതം വര്‍ധിക്കും. ശരാശരി ശമ്പളമുള്ളവര്‍ക്കെല്ലാം ഇതോടെ കുടുംബത്തെ മടക്കി അയക്കേണ്ടി വരും.
എണ്ണ വിലയിലും വൈദ്യുതി നിരക്കിലുമുണ്ടാകുന്ന വില വര്‍ധനവും ജനുവരി മുതല്‍ നടപ്പിലാകുന്ന വാറ്റും പ്രാബല്യത്തിലാകുന്നതോടെ ഉത്പന്നങ്ങളുടെ വിലയില്‍ അഞ്ചു ശതമാനം വര്‍ധനയുണ്ടാകും. ഇതു വിദേശികളുടെ നടുവൊടിക്കും. പൊതുമാപ്പ് അവസാനിച്ചതോടെ കര്‍ശന പരിശോധനയാണു വിദേശികളുടെ സ്ഥാനങ്ങളിലും താമസ കേന്ദ്രങ്ങളിലുമുള്ളത്. ഒരു മാസത്തിനിടെ മൂന്നുലക്ഷത്തിലധികം പേരെയാണ് മതിയായ രേഖകളില്ലാത്തതിന്റെ പേരില്‍ പിടികൂടിയത്.


ഏപ്രില്‍ മാസത്തോടെ നാലു മേഖലകളില്‍ കൂടി സ്വദേശിവത്കരണത്തിനു തുടക്കം കുറിക്കുമെന്നു തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി കഴിഞ്ഞു. വാഹന ഏജന്‍സികള്‍, സ്‌പെയര്‍പാര്‍ട്‌സ് വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍, ഷോപ്പിങ് മാളുകള്‍ തുടങ്ങിയവയാണിത്. ഇലക്‌ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളിലും അടുത്ത ഏപ്രില്‍ മുതല്‍ സ്വദേശിവത്കരണം നടപ്പാക്കും. പ്രഥമഘട്ടമെന്ന നിലയില്‍ അല്‍ബഹ മേഖലയിലാണ് ഈ വിഭാഗത്തില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കുക.
സ്വദേശിവത്കരണത്തിനൊപ്പം വിവിധ മേഖലകളില്‍ വനിതാപ്രാതിനിധ്യത്തിലും സ്ത്രീശാക്തീകരണത്തിലും വിപ്ലവകരമായ മാറ്റങ്ങളാണ് 2018 ല്‍ സഊദി ഭരണകൂടം നടപ്പാക്കുക. പുതുവര്‍ഷത്തില്‍ സ്ത്രീകള്‍ക്കു ലൈസന്‍സ് ലഭ്യമാക്കുകയെന്നതാണ് അതില്‍ പ്രധാനം. ഇതു മലയാളികളടക്കമുള്ള നിരവധി പ്രവാസികള്‍ക്കു തൊഴില്‍ നഷ്ടമുണ്ടാക്കും. സഊദിയില്‍ ഹൗസ് ഡ്രൈവിങ് വിസയിലെത്തുന്നവരില്‍ ഏറെയും മലയാളികളാണ്. സ്ത്രീകള്‍ക്കു വാഹനമോടിക്കാന്‍ അനുമതി ലഭിച്ചതോടെ ഇനി സ്വദേശി വീടുകളില്‍ ഡ്രൈവര്‍മാരെ നിയമിക്കുന്നതു ഗണ്യമായി കുറയും.
കഴിഞ്ഞ ജൂണില്‍ സാമ്പത്തികമായും നയതന്ത്രപരമായും രാഷ്ട്രീയമായും സഊദി, യു.എ.ഇ,ബഹ്‌റൈന്‍,ഒമാന്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ ഖത്തറിനു മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ അറബ് ലോകം അമ്പരന്നു. ജി.സി.സി രാജ്യങ്ങള്‍ക്കിടയില്‍ കുവൈത്ത് മാത്രമായിരുന്നു ഉപരോധത്തില്‍ നിന്നു വിട്ടുനിന്നത്. ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണ നല്‍കുന്നെന്നും തീവ്രവാദികളുമായി ബന്ധമുണ്ടെന്നും ആരോപിച്ചുള്ള ഉപരോധം ഏഴാം മാസത്തിലേക്കു കടക്കുകയാണ്.


ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരം തേടി ഇടപെട്ട അമേരിക്ക, യു.കെ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളെല്ലാം സന്ധിസംഭാഷണത്തിലൂടെ പ്രശ്‌നം പരിഹരിക്കാനാണ് ആവശ്യപ്പെട്ടത്. അവരെല്ലാം കുവൈത്തിന്റെ മധ്യസ്ഥശ്രമങ്ങള്‍ക്ക് പിന്തുണ അറിയിക്കുകയും ചെയ്തു. എന്നാല്‍ സംഭാഷണത്തോട് ഉപരോധരാജ്യങ്ങള്‍ പുറംതിരിഞ്ഞു നില്‍ക്കുകയാണ്. ഖത്തര്‍ പങ്കെടുക്കുന്ന സംഗമങ്ങളില്‍നിന്നു വിട്ടുനില്‍ക്കുമെന്ന നിലപാടിന്റെ ഭാഗമായാണു ജി.സി.സി ഉച്ചകോടിയില്‍നിന്നു ഖത്തര്‍ പ്രതിനിധികള്‍ മാറിനിന്നത്.
ഖത്തിറിന് ഉപരോധം മറികടക്കാനായെങ്കിലും സഊദിയില്‍ നിന്നും യു.എഇയില്‍ നിന്നും ഇറക്കുമതി നിലച്ചത്തോടെ നിത്യോപയോഗസാധനങ്ങളുടെ വിലയില്‍ വര്‍ധനവുണ്ടായതു പ്രവാസികളെ സാരമായി ബാധിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  25 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  25 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  25 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  25 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  25 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  25 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  25 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  25 days ago