നമ്പറിട്ട് പൊതുമരാമത്ത് വകുപ്പ്: പ്രതീക്ഷയോടെ പരിസ്ഥിതി പ്രവര്‍ത്തകര്‍
എടപ്പാള്‍: ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം പൊതുമരാമത്ത് വകുപ്പ് റോഡരികിലെ മരങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചു.പൊന്നാനി താലൂക്കിലെ വിവിധ പ്രദേശങ്ങളിലാണ് കണക്കെടുപ്പ് തുടങ്ങിയത്. ഇതിന്റെ ഭാഗമായി റോഡരികിലെയും പൊതു സ്ഥലങ്ങളിലേയും മരങ്ങള്‍ക്ക് നമ്പറിട്ടു.അനധികൃതമായി മരം മുറിയും പൊതുമുതല്‍ കൈയ്യേറുന്നതും വ്യാപകമായതിനെ തുടര്‍ന്ന് ഇവയ്ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യവുമായാണ് കണക്കെടുപ്പ് ആരംഭിച്ചത്.നമ്പറിടുന്നതോടെ അനധികൃതമായി മരം മുറി തടയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍.
എന്നാല്‍ നമ്പറിടുന്നത് ചിലയിടങ്ങളില്‍ മാത്രമായി ഒതുങ്ങരുതെന്നും ഗ്രാമപ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നും പൊതു സ്ഥലങ്ങളിലുള്ളതിനോടൊപ്പം സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള മരങ്ങള്‍ മുറിക്കുന്നതിനും നിയന്ത്രണം കൊണ്ടണ്ടുവരണമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. റോഡ് വികസനത്തിന്റെ പേരിലും റോഡരികുകളിലുള്ള വ്യാപാര സ്ഥാപനങ്ങള്‍ മോടി കൂട്ടുന്നതിന്റെ ഭാഗമായും മരങ്ങള്‍ മുറിച്ച് മാറ്റുന്നുണ്ടണ്ട്. പ്രത്യേക അനുമതിയോടെയാണ് ഈ പ്രവൃത്തികള്‍ നടക്കുന്നത് എന്നതിനാല്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കോ നാട്ടുകാര്‍ക്കോ പ്രതികരിക്കാന്‍ കഴിയാറില്ല.
കാവുകളും കുളങ്ങളും സംരക്ഷിക്കുന്നതിനുള്ള നിയമമുള്ളത് പോലെ മരങ്ങള്‍ മുറിക്കുന്ന കാര്യത്തിലും നിയമം നിര്‍മിച്ച് നടപ്പിലാക്കണമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."