HOME
DETAILS

'മാനവികത'യുടെ ശില്‍പഗോപുരം മിഴിയടച്ചു

  
backup
January 14 2018 | 02:01 AM

manavikathayude-shilpa-gopuram

മാനവികതയുടെയും സൗഹൃദത്തിന്റെയും കൊത്തുപണികളിലും വരകളിലും വാക്കുകളിലുമായി ജീവിതം ധന്യമാക്കി ഗോപുരസ്ഥാനീയനായ പ്രശസ്ത ചിത്രകാരനും ശില്‍പിയും ദേശീയ അധ്യാപക അവാര്‍ഡ് ജേതാവുമായ ആര്‍.കെ പൊറ്റശ്ശേരി ഇനി കണ്ണീരോര്‍മ. കാലം മായിച്ചുകളയാത്ത ഒട്ടേറെ സ്‌നേഹ, സൗഹൃദ ശില്‍പങ്ങളാല്‍ സ്മാരകങ്ങള്‍ തീര്‍ത്താണ് ജെ.ഡി.റ്റി ഇസ്‌ലാം ഹൈസ്‌കൂളില്‍ മൂന്നര പതിറ്റാണ്ട് ചിത്രകലാ അധ്യാപകന്‍ കൂടിയായിരുന്ന ആര്‍.കെ യുടെ അന്ത്യയാത്ര.

 

കേരളപ്പിറവിയുടെ സുവര്‍ണ ജൂബിലി സ്മാരകമായി മുക്കത്ത് സ്ഥാപിച്ച സ്‌നേഹശില്‍പം, എസ്.കെ പാര്‍ക്കിലെ എസ്.കെ പൊറ്റക്കാട് ശില്‍പം, പൊറ്റശ്ശേരിയിലെ മുഹമ്മദ് അബ്ദുറഹ്മാന്‍ സ്മാരക സ്തൂപം, മണാശ്ശേരി ശ്രീ കുന്നത്ത് തൃക്കോവില്‍ വിഷ്ണു ക്ഷേത്രത്തിലെ ഗരുഢശില്‍പം, ജലശംഖ് ശില്‍പം എന്നിവ ആര്‍.കെ പൊറ്റശ്ശേരിയുടെ ശില്‍ചാതുരിയുടെ അടയാളങ്ങളാണ്.


'ചിത്രകലയിലെ പുതുമയുള്ള സങ്കേതം എന്ന നിലയില്‍ പൊറ്റശ്ശേരിയുടെ ഗ്രാനൈറ്റ് ചിത്രങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. ഒരു ശില്‍പിയുടെ വൈദഗ്ധ്യവും ക്ഷമയും സൂക്ഷ്മതയും ആവശ്യപ്പെടുന്ന ഈ ചിത്രങ്ങള്‍ എന്നെ ഏറെ ആകര്‍ഷിച്ചു'- എം.ടി വാസുദേവന്‍ നായരുടെ വാക്കുകളാണിത്. നാലു പതിറ്റാണ്ടിലേറെ കലാ സാംസ്‌കാരിക മണ്ഡലങ്ങളില്‍ നിറഞ്ഞുനിന്ന ആര്‍.കെ, ഏഴ് വര്‍ഷത്തോളമായി അര്‍ബുദ രോഗിയായിരുന്നെങ്കിലും ശയ്യാവലംബിയായിലല്ല, കര്‍മമണ്ഡലത്തില്‍ നിറഞ്ഞുനില്‍ക്കെയാണ് മരണത്തോട് കീഴടങ്ങിയത്.


മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പൊറ്റശ്ശേരി മണ്ണാറക്കല്‍ കോപ്പുണ്ണി മാഷിന്റെയും പെണ്ണുട്ടിയുടെയും മകനായ രാധാകൃഷ്ണന്‍, വിനയാന്വിതമായ പെരുമാറ്റം കൊണ്ടും ജനപ്രിയനായി. മണാശ്ശേരി യു.പി സ്‌കൂളിലും ചേന്ദമംഗല്ലൂര്‍ ഹൈസ്‌കൂളിലുമായി സ്‌കൂള്‍ വിദ്യാഭ്യാസവും കോഴിക്കോട് യൂനിവേര്‍സല്‍ ആട്‌സ് കോളജില്‍നിന്ന് ചിത്രകലാ പഠനവും പൂര്‍ത്തിയാക്കി. തന്റെയും നാടിന്റെയും യശസ് ഉയരങ്ങളില്‍ എത്തിച്ചുകൊണ്ടാണ് ആര്‍.കെ തിരശ്ശീലക്ക് പിന്നിലേക്കു മറയുന്നത്.
ചിത്രകലാ വിദ്യാര്‍ഥികള്‍ക്കായി പുസ്തകവും രചിച്ചിട്ടുണ്ട് ആര്‍.കെ. കുട്ടികള്‍ക്കു വേണ്ടി മലയാളത്തിലെ ആദ്യത്തെ അക്ഷര ചിത്രപുസ്തകം പൊറ്റശ്ശേരിയുടെ സംഭാവനയാണ്. ഗ്രാനൈറ്റില്‍ ഛായാചിത്രങ്ങള്‍ തീര്‍ക്കുന്ന മാസ്മരിക വിദ്യ ചിത്രലോകത്തിന്നു പരിചയപെടുത്തിയത് പൊറ്റശ്ശേരിയാകും. ചികിത്സാര്‍ഥം തിരുവനന്തപുരം റീജ്യനല്‍ കാന്‍സര്‍ സെന്ററില്‍ കഴിയവെ അര്‍ബുദരോഗികള്‍ക്കു പ്രത്യാശയേകിക്കൊണ്ട് നടത്തിയ 'പ്രതീക്ഷ' ചിത്രപ്രദര്‍ശനം ഏറെ ശ്രദ്ധേയമായിരുന്നു.
മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന് മരണം സംഭവിച്ച പൊറ്റശ്ശേരിയില്‍ അദ്ദേഹത്തിന്റെ സ്മാരകമായി ചിത്രകലാ അക്കാദമി സ്ഥാപിക്കാനുള്ള ആഗ്രഹം സഹൃദയരുമായി പങ്കിടാറുണ്ടായിരുന്നു. നാല്‍പതു വര്‍ഷത്തെ കലാ സാംസ്‌കാരിക ജീവിതത്തില്‍ നിരവധി അംഗീകാരങ്ങളും പൊറ്റശ്ശേരിയെ തേടിയെത്തി. ലളിതകലാ അക്കാദമി പുരസ്‌കാരം 2006 ( ശില്‍പം), റോട്ടറി എക്‌സലന്റ് അവാര്‍ഡ് (2010), ദേശീയ അദ്ധ്യാപക അവാര്‍ഡ് (2010) എന്നിവ ഇതില്‍ പ്രധാനപ്പെട്ടതാണ്.
സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകങ്ങള്‍ അഴുക്കുപുരളുകയും അവഗണിക്കപ്പെടുകയും ചെയ്യുമ്പോള്‍ നിവേദനങ്ങളും പരിദേവനങ്ങളുമായി അലയുകയും പൂര്‍വസ്ഥിതിയില്‍ പുനഃസ്ഥാപിക്കുകയും ചെയ്യുന്നതിലും പ്രതിജ്ഞാബദ്ധനായിരുന്നു ഈ സൗഹൃദത്തിന്റെ ശില്‍പി. കഴിഞ്ഞ ദിവസം വീട്ടുവളപ്പില്‍ ശവസംസ്‌കാരം നടക്കുമ്പോള്‍ നാടിന്റെ മാനവിതകതയുടെ ശില്‍പ ഗോപുരങ്ങള്‍ പണിയാന്‍ ഇനിയാര് എന്നു സ്വയം ചോദിച്ചു തന്നെയാകും ആരും പിരിഞ്ഞു പോയിട്ടുണ്ടാവുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  4 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago