HOME
DETAILS

കാറ്റും കാട്ടുതീയും; മലയോര മേഖലയെ വിറപ്പിക്കുന്നു

  
backup
February 06 2017 | 07:02 AM

%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%82-%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%a4%e0%b5%80%e0%b4%af%e0%b5%81%e0%b4%82-%e0%b4%ae%e0%b4%b2%e0%b4%af-2

തൊടുപുഴ: ചുട്ടുപൊള്ളുന്ന ചൂടിനൊപ്പം പടര്‍ന്നു പിടിക്കുന്ന കാട്ടുതീ മലയോര മേഖലയെ വിറപ്പിക്കുന്നു. ഹൈറേഞ്ച് മേഖലയിലെ കാറ്റ്, കാട്ടുതീയ്ക്ക് ഊര്‍ജം പകരുന്നു. പെരിയാര്‍ കടുവാ സങ്കേതം അടക്കമുള്ള വനമേഖലകളില്‍ കട്ടുതീ വന്‍ നാശമാണ് വിതറുന്നത്.
ഹെക്ടര്‍ കണക്കിന് വനം ഇതിനകം ചാമ്പലായി. പെരിയാര്‍ റിസര്‍വില്‍ വള്ളക്കടവ് ഫോറസ്റ്റ് റേഞ്ചിന്റെ തങ്കമല ഭാഗത്ത് ഇന്നലെ തീ പടര്‍ന്ന് , വഞ്ചിവയല്‍, ഗെവി, പുല്ലുമേട്, വള്ളക്കടവ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയാണ്.
ഹെക്ടര്‍ കണക്കിന് വനം ഇതുവരെ ചാമ്പലായിട്ടുണ്ട്. ശബരിമലയില്‍ നിന്നും വള്ളക്കടവിലെ കാട്ടുതീ ദൃശ്യമാണ്. വനംവകുപ്പ് അധികൃതര്‍ തീ അണയ്ക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. തീ ഇനിയും പടരുന്നത് വന്യ സമ്പത്തിന് കനത്ത ഭീഷണിയാണ്. അത്യപൂര്‍വ സസ്യ ജനുസുകളുടെ കലവറയാണ് ഇവിടം.
വരയാടുകളുടെ ആവാസകേന്ദ്രമായ ഇരവികുളം ദേശീയോദ്യാനത്തിലെ രാജമലയും കാട്ടുതീ ഭീഷണിയിലാണ്. മലമുകളില്‍ കാറ്റടിക്കുന്നതോടെ നിമിഷങ്ങള്‍ക്കകം തീ മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ കാട്ടുതീ ഈ മേഖലയില്‍ വ്യാപകമായ നാശം വരുത്തിയിരുന്നു. ഏക്കര്‍ കണക്കിന് പുല്‍മേടുകളാണ് കത്തി നശിച്ചത്. 800 ഏക്കറോളം പ്രദേശം കത്തിനശിച്ചുവെന്നാണ് വനം വകുപ്പിന്റെ കണക്ക്.
ഇത് വരയാടുകളുടെ പ്രജന കാലമാണ്. ഇക്കാലത്ത് ഇവക്ക് ദീര്‍ഘദൂരം സഞ്ചരിക്കാനാവില്ല. അതിനാല്‍ ഈ സീസണില്‍ കാട്ടുതീ പടരുന്നത് അപകട ഭീഷണി കൂട്ടുന്നു.
കാട്ടുതീ വ്യാപകമായത് ഫയര്‍ ലൈനുകള്‍ കര്യക്ഷമമായി തെളിക്കാത്ത വനം വകുപ്പിന്റെ നടപടി മൂലമാണ്. വേനല്‍ക്കാലം ആരംഭിക്കുന്നതിന് മുമ്പായി ഫയര്‍ ലൈന്‍ തെളിക്കണമെന്ന നിര്‍ദ്ദേശം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടപ്പാക്കാറില്ല. ഫയര്‍ലൈനിനായി ലക്ഷക്കണക്കിന് രൂപ ഫണ്ട് അനുവദിക്കാറുണ്ടെങ്കിലും ഇതെല്ലാം ഉദ്യോഗസ്ഥര്‍ ബിനാമി പേരില്‍ മാറിയെടുക്കാറാണ് പതിവ്. ഫയര്‍ലൈന്‍ തെളിച്ചുവെന്ന വ്യാജ രേഖകള്‍ ചമച്ചാണ് പണം തട്ടിയെടുക്കുന്നത്.
കാട്ടുതീ തടയാന്‍ വനം വകുപ്പ് സ്വീകരിച്ച ഫയര്‍ മാനേജ്‌മെന്റ് പദ്ധതികളുടെ പാളിച്ചകളാണ് വ്യാപകമാകുന്ന കാട്ടുതീയിലൂടെ വ്യക്തമാകുന്നത്. ഇതിനൊപ്പം ജനങ്ങളുടെ അലക്ഷ്യമായ പ്രവൃത്തികളും കൂടി ആയപ്പോള്‍ സ്ഥിതിഗതികള്‍ പലയിടത്തും ഗുരുതരമായി. വിവിധ റേഞ്ചുകളുടെ കീഴില്‍ രൂപീകരിച്ച വനസംരക്ഷണ സമിതികള്‍ക്കാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല.
എന്നാല്‍ പദ്ധതി നടത്തിപ്പിലെ പാളിച്ചകള്‍മൂലം പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പരാജയപ്പെടുന്ന സാഹചര്യമാണുള്ളത്. ജനകീയ പങ്കാളിത്തത്തോടെ രൂപീകരിച്ച സമിതികളുടെ പ്രവര്‍ത്തനം ഏറെ വൈകിയാണ് ഇക്കൊല്ലം ആരംഭിച്ചത്. വര്‍ഷാവര്‍ഷം സാമൂഹിക വനവല്‍ക്കരണത്തിനും വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും കോടികളുടെ ഫണ്ടാണ് കാടുകളില്‍ മറയുന്നത്. ഇതൊക്കെ എവിടെ മറയുന്നുവെന്നാണ് ഇനി അറിയാനുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  22 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  22 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  22 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  22 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  22 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  22 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  22 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  22 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  22 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  22 days ago