കാഞ്ഞാര്‍ പൊലിസ് സ്റ്റേഷന് മാര്‍ച്ച് ഇന്ന്
കാഞ്ഞാര്‍: അറക്കുളം സെന്റ് ജോസഫ് കോളജിലെ വിദ്യാര്‍ഥികളെ അകാരണമായി മര്‍ദിച്ചത് ചോദ്യം ചെയ്ത കെ.എസ്.യു നേതാവിന്റെ വീട്ടില്‍ എസ്.എഫ്.ഐക്കാര്‍ വീട് വളഞ്ഞ് വീട്ടിലുള്ളവരെ വകവരുത്തുവാന്‍ ശ്രമിച്ചെന്ന പരാതിയില്‍ നടപടിയെടുക്കാത്തതിനെരേ പെലിസ് സ്റ്റേഷന് മാര്‍ച്ച് ഇന്ന്. കാഞ്ഞാര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉള്‍പ്പടെ അന്‍പതോളം പൊലിസുകാര്‍ നോക്കി നില്‍ക്കെയാണ് അതിക്രമം അരങ്ങേറിയത്. അറക്കുളത്തു നിന്നും കുടയത്തൂരില്‍ നിന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തിയാണ് വീട്ടുകാരെ രക്ഷിച്ചത്. എന്നാല്‍ വീടുവളഞ്ഞ എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരേ കേസെടുക്കുവാന്‍ കാഞ്ഞാര്‍ പൊലിസ് തയാറായില്ലെന്നാണ് ആരോപണം. പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് അറക്കുളം, കുടയത്തൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ കാഞ്ഞാര്‍ പൊലിസ് സറ്റേഷന് മാര്‍ച്ച് നടത്തും. കെ.പി.സി.സി നിര്‍വാഹക സമിതി അംഗം അഡ്വ. ജോയി തോമസ് പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. പി.പി സുലൈമാന്‍ റാവുത്തര്‍ എക്സ് എം.എല്‍.എ, എം.കെ പുരുഷോത്തമന്, ടോമി വാളികുളം, കെ. മുരളീധരന്, സാജു അഞ്ചാനി, ശശി കടപ്ലാക്കല്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."