HOME
DETAILS
MAL
ജയരാജന്റെ അഭിപ്രായത്തോട് പ്രതികരിക്കാനില്ലെന്ന് കാനം
backup
February 06 2017 | 08:02 AM
കണ്ണൂര്‍: ജനയുഗത്തില്‍ വന്ന ലേഖനങ്ങളെ കുറിച്ച ഇ.പി ജയരാജന്റെ അഭിപ്രായത്തോട് പ്രതികരിക്കാനില്ലെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്. ജനയുഗത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ പല ലേഖനങ്ങളും വരും. പത്രത്തില്‍ വരുന്ന ലേഖനങ്ങള്‍ പാര്‍ട്ടി നിലപാടല്ല. മുഖപ്രസംഗത്തിലാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോ അക്കാദമി ഭൂമിയെ കുറിച്ച് റവന്യൂ വകുപ്പില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."