HOME
DETAILS

ഇന്ത്യ ഭരിക്കുന്നവരുടെ തനി നിറം

  
backup
February 06 2017 | 19:02 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%ad%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b5%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a4

ഇന്ത്യയുടെ നല്ല കാലം കഴിഞ്ഞിരിക്കുന്നു. മുപ്പതു വര്‍ഷം എം പിയും പത്ത് വര്‍ഷം കേന്ദ്ര മന്ത്രിയും പതിനെട്ടു വര്‍ഷംഎം എല്‍ എയും അഞ്ചു വര്‍ഷം മന്ത്രിയുമൊക്കെയായിരുന്ന സമൂഹത്തില്‍ സമുന്നതനായിട്ടുള്ള ഒരു നേതാവിന്റെ അവസ്ഥ ഇങ്ങനെയാണെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും.
തന്റെ അവസാന സമയത്ത് മക്കളെയും ബന്ധുക്കളെയും കാണാനുള്ള അവകാശം നിഷേധിക്കപ്പെടുക, തങ്ങളുടെ പിതാവിനു സുഖമില്ലെന്നറിഞ്ഞ് വിദേശത്ത് നിന്ന് ഓടിയെത്തിയ മക്കള്‍ക്കു അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് പോലും അറിയാന്‍ പറ്റാത്ത അവസ്ഥ വരിക. ഒരു പാര്‍ലമെന്റ് മെമ്പര്‍ക്കാണ് ഈ അവസ്ഥ വന്നത് എന്നത് വളരെയധികം ഭീതിജനകമാണ്.
ഡോക്ടര്‍മാരായ മക്കളെയും മരുമക്കളെയും പോലും കാണാനോ പരിചരിക്കാനോ അനുവദിക്കാതെ എന്ത് രഹസ്യമാണ് ആശുപത്രി അധികൃതര്‍ സൂക്ഷിക്കുന്നത്. രോഗിയുടെ ബന്ധുക്കളെ അറിയിക്കാന്‍ പറ്റാത്ത എന്ത് ചികിത്സയാണ് അവിടെ നല്‍കുന്നത്. മരുമകനും ദുബായ് മെഡി കെയര്‍ സിറ്റിയിലെ മുതിര്‍ന്ന ഡോക്ടറുമായ ബാബു ഷെര്‍സാദിനെപ്പോലും അകത്തു കടക്കാന്‍ അനുവദിക്കാതെ പിജി വിദ്യാര്‍ഥികളെ പരിശോധിക്കാന്‍ ഏല്‍പിച്ച ആശുപത്രി അധികൃതരുടെ സമീപനം മൃഗീയമാണ്. രാം മനോഹര്‍ ലോഹ്യാ ആശുപത്രിയിലെ വിദ്യാര്‍ഥികള്‍ക്ക് വെട്ടിപ്പൊളിച്ചു പഠിക്കാന്‍ നല്‍കിയ ചേതനയറ്റ ശരീരമായിരുന്നോ അത്. സോണിയ ഗാന്ധി ചോദിച്ചത് പോലെ ബന്ധപ്പെട്ടവരുടെ അനുവാദമില്ലാതെ രോഗിയുടെ ശരീരത്തില്‍ ഒരു സൂചി കുത്താനുള്ള അനുവാദം ആശുപത്രി അധികൃതര്‍ക്കുണ്ടോ.
അവസാനം സ്വന്തം പിതാവ് മരിച്ചോ ഇല്ലയോ എന്നറിയാന്‍ പൊലിസില്‍ പരാതിപ്പെടേണ്ട അവസ്ഥ വരെ മക്കള്‍ക്ക് ഉണ്ടായില്ലേ. ഇവിടെയാണ് തരം താഴ്ന്ന വൃത്തികെട്ട മൂന്നാം കിട രാഷ്ട്രീയക്കളി വ്യക്തമാകുന്നത്. ബജറ്റ് മുടങ്ങാതിരിക്കാന്‍ സഹപ്രവര്‍ത്തകന്റെ മരണം പുറത്തറിയിക്കാതെ ആശുപത്രിക്കാരുടെ ഒത്താശയോടുകൂടി ചേതനയറ്റ ശരീരം ട്രോമാ കെയര്‍ എന്ന സുരക്ഷിത താവളത്തിലേക്ക് മാറ്റി മക്കളെയും മരുമക്കളെയും അവരെ സഹായിക്കാനെത്തുന്ന രാഷ്ട്രീയ നേതാക്കന്മാരെയും നേരിടാന്‍ വാടക ഗുണ്ടകളായ ബൗണ്‍സര്‍മാരെ കാവല്‍ നിര്‍ത്തുന്നു. ഇത്രത്തോളം അധഃപതിച്ചു പോയോ നമ്മുടെ ഭരണകൂടം. ഇങ്ങനെ പോയാല്‍ ഹിറ്റ്‌ലറെയും മുസോളിനിയെയും നാണിപ്പിക്കും വിധമായിരിക്കും നമ്മുടെ ഭരണകൂടത്തിന്റെ ചെയ്തികള്‍ എന്നതില്‍ സംശയമേതുമില്ല.

മുനവിര്‍ കെ പാലക്കല്‍



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  6 hours ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  6 hours ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  7 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  7 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  8 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  8 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  8 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  10 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  10 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  10 hours ago