HOME
DETAILS

തലസ്ഥാനത്തു ആദ്യമായി കുറഞ്ഞ നിരക്കില്‍ ഹിന്ദ്‌ലാബ് ഒ.പി ക്ലിനിക്കുകള്‍

  
backup
February 06, 2017 | 9:28 PM

%e0%b4%a4%e0%b4%b2%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%95%e0%b5%81-2

 

തിരുവനന്തപുരം: കുറഞ്ഞ ചെലവില്‍ ആരോഗ്യ പരിരക്ഷാ സേവനം ലഭ്യമാക്കുതിനായി തലസ്ഥാനത്ത് ആദ്യമായി പൊതുമേഖലയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഔട്ട് പേഷ്യന്റ് ക്ലിനിക്കുകള്‍ തുടങ്ങുന്നു.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എല്‍.എല്‍ ലൈഫ് കെയറിന്റെ കീഴിലുള്ള ഹിന്ദ് ലാബ്‌സ് ഡയഗ്‌നോസ്റ്റിക് സെന്റര്‍ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജിന് എതിര്‍വശത്തുള്ള ട്രിഡ സോപാനം കോംപ്ലക്‌സിലാണ് ഒ.പി.ഡി ക്ലിനിക്കുകള്‍ തുടങ്ങുന്നത്.
രണ്ട് ഷിഫ്റ്റുകളിലായുള്ള ഒ.പി.ഡി ക്ലിനിക്കുകളുടെ പ്രവര്‍ത്തന സമയം രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയും വൈകിട്ട് നാലു മുതല്‍ രാത്രി എട്ടു വരെയുമാണ്. ജനറല്‍ മെഡിസിന്‍, ഡയബറ്റോളജി, ഇ.എന്‍.ടി, ഗ്യാസ്‌ട്രോ എന്‍ട്രോളജി, നെഫ്രോളജി, ഓഫ്താല്‍മോളജി, പള്‍മണോളജി, കാര്‍ഡിയോളജി, ഡെര്‍മറ്റോളജി, പീഡിയാട്രിക്‌സ്, ഓര്‍ത്തോപീഡിക്‌സ് എന്നീ വിഭാഗങ്ങളിലാണ് ക്ലിനിക്കുകളുള്ളത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. രാംദാസ് പിഷാരടി, മെഡിക്കല്‍ കോളജിലെ ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗം മുന്‍മേധാവി ഡോ. സെല്‍വിന്‍, കേരളത്തിലെ ആദ്യ ഡയബറ്റിക്ക് ക്ലിനിക്കിന്റെ മേധാവി ഡോ. ദിനേശ് പ്രഭു തുടങ്ങി പ്രമുഖ ഡോക്ടര്‍മാരാണ് ക്ലിനിക്കുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലാബില്‍ സ്വകാര്യ ലാബുകളെക്കാള്‍ 30 മുതല്‍ 60 ശതമാനം വരെ കുറഞ്ഞ നിരക്കില്‍ പരിശോധനകള്‍ നടത്താം. പരിശോധനാഫലം ഓണ്‍ലൈനിലൂടെയും എസ്.എം.എസിലൂടെയും ലഭ്യമാക്കുകയും ചെയ്യും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്രോളിങ്ങിനിടെ പൊലിസുകാര്‍ക്ക് നേരെ ഓട്ടോയിടിപ്പിക്കാന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍

Kerala
  •  21 days ago
No Image

സ്വര്‍ണവും പണവും കവര്‍ന്നു, യുവതിയെ കിണറ്റിലേക്ക് തള്ളിയിട്ടു; 21 മണിക്കൂറിന് ശേഷം അതിജീവനം, പ്രതി ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ കടത്തില്‍ പെട്ട 21കാരന്‍  

National
  •  21 days ago
No Image

ഊരാളുങ്കലുമായുള്ള കരാര്‍ നീട്ടി സര്‍ക്കാര്‍; കാലാവധി ഈ മാസം 31 വരെ

Kerala
  •  21 days ago
No Image

'നേതാക്കളെല്ലാം അവിടെയുണ്ട്, ഒരൊറ്റ വെടിക്ക് കൂട്ടത്തോടെ ഇല്ലാതാക്കാം'   ഖാംനഈയുടെ സംസ്‌ക്കാര ചടങ്ങുകള്‍ക്കിടെ ട്രംപിന്റെ ഡയലോഗ്; ഇറാന്‍ ജനതയുടേത് കള്ളക്കണ്ണീരെന്ന് പരിഹാസം  

International
  •  21 days ago
No Image

പെട്രോളിലെ എഥനോളിന് പിന്നാലെ ഡീസലില്‍ ബയോ ഇന്ധനം ചേര്‍ക്കാന്‍ കേന്ദ്രം; ചേര്‍ക്കുക ഐസോബ്യൂട്ടനോള്‍ 

National
  •  21 days ago
No Image

പശുക്കളെ അപമാനിച്ചെന്ന് ആരോപണം; മുസ്‌ലിം യുവാവിനെ ക്രൂരമായി മര്‍ദിച്ച് ഗോരക്ഷാദള്‍ പ്രവര്‍ത്തകര്‍; പശുക്കിടാവിന്റെ കാല്‍ പിടിപ്പിച്ച് മാപ്പ് പറയിപ്പിച്ചു

National
  •  21 days ago
No Image

പൂനൈയിലെ പ്രതിശ്രുത വരന്റെ കൊലപാതകം: നിര്‍ണായക വിവരങ്ങള്‍ പുറത്ത്, നുണപരിശോധന നടത്താന്‍ വിസമ്മതിച്ച് പ്രതികള്‍

National
  •  21 days ago
No Image

ആനക്കൊമ്പ് വിവരങ്ങള്‍ വനം വകുപ്പിന് സമര്‍പ്പിക്കാന്‍ മോഹന്‍ലാല്‍; പുതിയ പൊതുമാപ്പ് ആനുകൂല്യത്തില്‍ നടപടികള്‍ തുടങ്ങി

Kerala
  •  21 days ago
No Image

ആനക്കൊമ്പിന്റെ വിവരങ്ങള്‍ വനം വകുപ്പിന് കൈമാറാനൊരുങ്ങി മോഹന്‍ലാല്‍; നടപടി ഒറ്റത്തവണ പൊതുമാപ്പ് സംവിധാനത്തിന് കീഴില്‍ 

Kerala
  •  21 days ago
No Image

പതിമൂന്നുകാരി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് വൈദ്യ പരിശോധനാ ഫലം;  വ്യാജ പരാതിക്ക് പിന്നില്‍ 'ബ്രേക്ക് അപ് വൈരാഗ്യം' എന്ന് സംശയിക്കുന്നതായി പൊലിസ് 

Kerala
  •  21 days ago