സംഘടനാ ശാക്തീകരണ ക്യാംപും ചെറുശ്ശേരി ഉസ്താദ് അനുസ്മരണവും
കല്‍പ്പറ്റ: സമസ്ത ജനറല്‍ സെക്രട്ടറിയായിരുന്ന ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ ഒന്നാം ഉറൂസിന്റെ ഭാഗമായി ജില്ലയിലെ 14 മേഖലാ തലങ്ങളില്‍ അനുസ്മരണ പ്രാര്‍ഥനാ സംഗമവും സംഘടനാ ശാക്തീകരണ ക്യാംപ് 'തദ്കിറ-17'യും നടത്താന്‍ എസ്.വൈ.എസ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. വൈകിട്ട് മൂന്നുമുതല്‍ രാത്രി ഒന്‍പതുവരെ നടക്കുന്ന പഠനക്യാംപില്‍ അനുസ്മരണം, പ്രാസ്ഥാനികം, സംഘാടനം, ആത്മീയം എന്നീ സെഷനുകളിലായി പ്രമുഖര്‍ സംവദിക്കും. മേഖലയിലെ മുഴുവന്‍ യൂനിറ്റുകളില്‍നിന്നും ഏഴുവീതം ഭാരവാഹികളാണ് ക്യാംപില്‍ സംബന്ധിക്കുക. സ്വയം സംശുദ്ധരാവുന്ന സന്നദ്ധ സംഘത്തിലേക്ക് (ആമില) മേഖലയില്‍നിന്ന് 30 പേരെ ക്യാംപില്‍ തിരഞ്ഞെടുക്കും.
യോഗം കെ.സി കുഞ്ഞിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇബ്‌റാഹീം ഫൈസി പേരാല്‍ അധ്യക്ഷനായി. മഹല്ല് ഖത്തീബ് റാശിദ് വാഫി പ്രാര്‍ഥന നടത്തി. കര്‍മപദ്ധതി ഹാരിസ് ബാഖവി അവതരിപ്പിച്ചു. പി. സുബൈര്‍, ഇ.പി മുഹമ്മദലി, എടപ്പാറ കുഞ്ഞമ്മദ്, കുഞ്ഞമ്മദ് കൈതക്കല്‍, മുജീബ് ഫൈസി, അബ്ദുറഹ്മാന്‍ ദാരിമി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. മേഖലകളെ പ്രതിനിധീകരിച്ച് കെ.ടി ബീരാന്‍, ഇ. ഉസ്മാന്‍ ദാരിമി, ഹാരിസ് ബനാന, സലീം ബീനാച്ചി, ഹസൈനാര്‍ പനമരം, എം. അബ്ദുറഹ്മാന്‍, സൈനുദ്ദീന്‍, അഷ്‌റഫ് ഫൈസി, പി.പി അബ്ദുല്‍ കരീം, കുണ്ടാല അബ്ദുല്ല മൗലവി, കെ.പി തറുവൈക്കുട്ടി, സി.എച്ച് അഷ്‌റഫ്, ഹുസൈന്‍ ബാഖവി, ഇസ്മാഈല്‍ മൗലവി സംസാരിച്ചു. ശംസുദ്ദീന്‍ റഹ്മാനി സ്വാഗതവും കെ. മുഹമ്മദ് കുട്ടി ഹസനി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."