HOME
DETAILS
MAL
നഗരസഭാ ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് ഇന്ന്
backup
February 07 2017 | 04:02 AM
കൊണ്ടോട്ടി: വിവിധ ആവശ്യങ്ങളുന്നയിച്ച് ഓട്ടോ തൊഴിലാളി യൂനിയന്‍ സംയുക്ത സമരസമിതി കൊണ്ടോട്ടി നഗരസഭ ഓഫിസിലേക്ക് ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തും.
ഓട്ടോകള്‍ക്ക് ടൗണ്‍ കേന്ദ്രീകരിച്ച് അംഗീകൃത സ്റ്റാന്‍ഡ് അനുവദിക്കുക, അനധികൃത ഫൂട്ട്പാത്ത് കൈയേറ്റം ഒഴിപ്പിക്കുക, നഗരത്തില്‍ ഹാള്‍ട്ടിങ് പെര്‍മിറ്റുളള 468 ഓട്ടോകള്‍ക്കും ടൗണ്‍ പെര്‍മിറ്റായി നിലനിര്‍ത്തുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍.
യോഗത്തില്‍ സമരസമിതി ചെയര്മാന് റഹീം കൊറ്റേങ്ങോടന് അധ്യക്ഷനായി. കണ്‍വീനര്‍ വീരാന്‍കുട്ടി, ചന്ദ്രന് കെ ബാലന്, ചന്ദ്രന് കാളങ്ങാടന്‍, അമ്പലങ്ങാടന്‍ മുസ്തഫ, ആസിഫ് ആലുങ്ങല്‍, അബ്ദുറഹ്മാന് ചിറയില്‍ സംസാരിച്ചു.
ഇതോടനുബന്ധിച്ച് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്നുവരെ ഓട്ടോ സര്‍വീസുണ്ടായിരിക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."