മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറിയുടെ വീട്ടില്‍ അര്‍ധരാത്രിയില്‍ പൊലിസ് അതിക്രമിച്ചു കയറി
പള്ളിക്കല്‍: പള്ളിക്കല്‍ ബസാര്‍ ജുമാ മസ്ജിദില്‍ അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുത്തെന്ന കള്ളക്കേസില്‍ പെടുത്തി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയും മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ കെ.പി മുസ്തഫ തങ്ങളുടെ വീട്ടില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രി 12.30 ഓടെയെത്തിയ തേഞ്ഞിപ്പലം എസ്.ഐ എം അഭിലാഷും സംഘവും വീട്ടിലെ സ്ത്രീകളെ ഭീഷണിപ്പെടുത്തിയതായി പരാതി.
മുസ്തഫ തങ്ങള്‍ സ്ഥലത്തില്ലെന്നറിയിച്ചിട്ടും വീട്ടിനുള്ളിലേക്ക് അതിക്രമിച്ചു കയറിയ പൊലിസ് തങ്ങളുടെ ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത പെണ്മക്കളെയും ഭീഷണിപ്പെടുത്തി തങ്ങള്‍ എവിടെയുണ്ടെന്ന് വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടതായി വീട്ടുകാര്‍ പറഞ്ഞു. വീട്ടില്‍ പുരുഷന്മാരില്ലാത്തതിനാല് പൊലിസിനെ കണ്ട് ഭയന്ന മകള്‍ തൊട്ടടുത്ത വീട്ടിലുള്ള പിതാവിന്റെ അനിയനെ മൊബൈലില്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും കൈയ്യില്‍ നിന്നും മൊബൈല്‍ പൊലിസ് ബലം പ്രയോഗിച്ച് പിടിച്ചു വാങ്ങിയതായും വീട് മുഴുവന്‍ പരിശോധിച്ചു പോകുന്ന സമയം മൊബൈല്‍ വരാന്തയില്‍ ഇട്ട് പോയതായും വീട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."