സ്‌കൂള്‍തലം മുതല്‍ യോഗ പഠിപ്പിക്കണമെന്നത് സര്‍ക്കാര്‍ നയം: കേന്ദ്രമന്ത്രി
കൊച്ചി: സ്‌കൂള്‍തലം മുതല്‍ യോഗ പാഠ്യവിഷയമാക്കണമെന്നത് കേന്ദ്രസര്‍ക്കാര്‍ നയമെന്ന് കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്. പതഞ്ജലി യോഗ ട്രെയ്‌നിങ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ യോഗ സാധക സംഗമവും പുരസ്‌കാര സമര്‍പ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യോഗയുടെ ഗുണഫലങ്ങള്‍ എല്ലാവരിലും എത്തിക്കുന്നതിന് കേന്ദ്രം പദ്ധതികളാവിഷ്‌കരിച്ച് നടപ്പാക്കിവരികയാണ്. യോഗ പൗരാണികകാലം മുതലുള്ളതാണ്. ഇതിനെ തെറ്റായി വ്യാഖ്യാനിക്കുന്നവര്‍ ഏറെയുണ്ട്. യോഗ ജീവിതത്തിന്റെ ഭാഗമാക്കുന്നത് മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ ഭാഗമായല്ല. യോഗ ശരിയായ രീതിയില്‍ പരിശീലിപ്പിക്കുന്നതിന് പരിശീലനം നേടിയ സ്ഥാപനങ്ങളും വ്യക്തികളുമുണ്ടാകണം. ആര്‍ക്കും ഏതു പ്രായത്തിലും യോഗ പഠിക്കാവുന്നതാണ്. നല്ല മനുഷ്യരെ സൃഷ്ടിക്കുന്നതിന് ഭാരതം ലോകത്തിനു നല്‍കിയ സംഭാവനയാണ് യോഗയെന്നും അദ്ദേഹം പറഞ്ഞു.
ഭാരതീയ ചികിത്സാ സമ്പ്രദായങ്ങളെ കൂടുതല്‍ പരിപോഷിപ്പിക്കുകയും ജനങ്ങള്‍ക്ക് അതിന്റെ ഗുണഫലങ്ങള്‍ ലഭ്യമാകുന്നതിനുള്ള പദ്ധതികളാവിഷ്‌കരിക്കുകയും ചെയ്യുന്നതില്‍ കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്ന് ചടങ്ങില്‍ സംസാരിച്ച റിച്ചാര്‍ഡ് ഹെ എം.പി അഭിപ്രായപ്പെട്ടു. കൈതപ്രം വാസുദേവന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. യോഗ പൈതൃക പുരസ്‌കാരം യോഗാചാര്യന്‍ എം.കെ.രാമന് വേണ്ടി നീലേശ്വരം കാവില്‍ ഭവന്‍ യോഗാ കേന്ദ്രം ചെയര്‍മാന്‍ പി. രാമചന്ദ്രന്‍ കേന്ദ്രമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."