മാനദണ്ഡങ്ങളില്‍ ഭേദഗതിയായി ബാലസാന്ത്വനം പദ്ധതി: ധനസഹായം ഉയര്‍ത്തി
തിരുവനന്തപുരം: അര്‍ബുദബാധിതരായ കുട്ടികളുടെ ചികിത്സാ ചെലവുകള്‍ക്കായി രൂപംനല്കിയ ബാലസാന്ത്വനം പദ്ധതിയുടെ മാനദണ്ഡങ്ങളില്‍ ഭേദഗതിവരുത്തി സര്‍ക്കാര്‍ ഉത്തരവായി.
സമാശ്വാസ ധനസഹായം അയ്യായിരം രൂപയില്‍നിന്ന് പതിനായിരം രൂപയായി ഉയര്‍ത്തി. ഈ പദ്ധതിയെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ബാലസാന്ത്വനം എന്ന് പുനര്‍ നാമകരണം ചെയ്തു. പദ്ധതിയിലേക്ക് സംഭാവന നല്‍കുന്നവര്‍ക്ക് ആദായ നികുതി ഇളവ് അനുവദിക്കും.
തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സക്കെത്തുന്ന കുട്ടികള്‍ക്കുപുറമെ മലബാര്‍ കാന്‍സര്‍ സെന്റര്‍, വിവിധ ജനറല്‍ ആശുപത്രികള്‍, മെഡിക്കല്‍ കോളജുകള്‍, അംഗീകൃത സഹകരണ മെഡിക്കല്‍ കോളജുകള്‍ എന്നിവിടങ്ങളില്‍ ചികിത്സക്കെത്തുന്ന കുട്ടികള്‍ക്കും ധനസഹായം അനുവദിക്കും.
പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ധനകാര്യ സെക്രട്ടറിയെ കണ്‍ട്രോളിങ് ഓഫിസറായി നിയമിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."