അനധികൃത ബീവറേജിനെതിരെ ജനകീയ രോഷമിരമ്പി
ആലപ്പുഴ: ജനങ്ങള്‍ ഒറ്റക്കെട്ടായി വേണ്ടെന്ന് പറയുന്ന ബീവറേജ് ഷാപ്പുകള്‍ സര്‍ക്കാരിനെന്തിനാണെന്ന് ഫാ. സേവ്യര്‍ കുടിയാംശേരി.
ജനങ്ങളുടെ ജീവനാണോ സര്‍ക്കാര്‍ വിലകല്‍പ്പിക്കുന്നത് അതോ കുടിയന്മാരുടെ സന്തോഷത്തിനാണോ സര്‍ക്കാര്‍ വിലകല്‍പ്പിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും കഴിഞ്ഞ 26 ദിവസമായി അനധികൃത ബീവറേജിനെതിരെ സമരം നടത്തിവരുന്ന ചുങ്കത്തെ ജനകീയ സമിതി സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ചെയര്‍മാന്‍ ടി എ വാഹിദ് അധ്യക്ഷത വഹിച്ചു.എംഎസ്എസ് ജില്ലാ പ്രസിഡന്റ് അഡ്വ. നജീബ്, കെസിബിസി രൂപത പ്രസിഡന്റ് ഫാ. പൗലോസ്, മദ്യവിരുദ്ധസമിതി കോര്‍ഡിനേറ്റര്‍ നാസര്‍ പൈങ്ങാമഠം, ഐഎസ്എം പ്രസിഡന്റ് വൈ ഫൈസല്‍, എസ്ഡി കോളജ് പ്രഫ. കല ടീച്ചര്‍, ജെഡിയു മണ്ഡലം സെക്രട്ടറി ഹുസൈന്‍, സിനിമാതാരം എം ടി റിയാസ്, എസ്‌യുസിഐ ജില്ലാ പ്രസിഡന്റ് അഡ്വ. ബിന്ദു, ആല്‍ഫാ പാലിയേറ്റീവ് ജില്ലാ സെക്രട്ടറി പി എ കുഞ്ഞുമോന്‍, ഒറ്റയാള്‍ സമരനേതാവ് ശിവാനന്ദന്‍, കൗണ്‍സിലര്‍ റാണി രാമകൃഷ്ണന്‍, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍, എ എം നൗഫല്‍, സേവ് ആലപ്പി പ്രസിഡന്റ് ഷിബു ഡേവിഡ്, ജനകീയസമിതി ഭാരവാഹികളായ ഗോമതി സാബു, റമീസാ ടീച്ചര്‍, സീനത്ത്, റിനാഷ് മജീദ്, വെല്‍ഫെയര്‍പാര്‍ട്ടി മുനിസിപ്പല്‍ പ്രസിഡന്റ് ഫൈസല്‍, അനസ് ബിന്‍ ഹമീദ്, നൂറുദ്ദീന്‍ കോയ, ഷിഹാബ് കല്ലുപാലം, അഫ്‌സല്‍ കല്ലുപാലം, ജമീല്‍, മനാഫ്, നൈസാം, എംഎസ്എസ് യൂത്ത് വിങ് ജില്ലാ സെക്രട്ടറി ഷമീര്‍, അനി ഹനീഫ്, സിനു മാസ്‌ക്, ഷിഹാബ് മാസ്‌ക്, അഫ്‌സല്‍ മുക്കവലയ്ക്കല്‍, പി എം ഇസ്മയില്‍, വ്യാപാരി വ്യവസായ സെക്രട്ടറി കെ എസ് മുഹമ്മദ്, ചിറക്കോട് മഹല്ല് പ്രസിഡന്റ് പി അഷ്‌റഫ്, സെക്രട്ടറി സജീര്‍ മുസ്്തഫ, ഷിഹാബ്, മസ്താന്‍ പള്ളി സെക്രട്ടറി സിദ്ധീഖ് ഇസ്്മായില്‍, പി എം ഷാജി, ജനകീയ സമിതി രക്ഷാധികാരി പി എം ഇസ്മയില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."