റോഡുകളില്‍ സുരക്ഷാ ലൈനുകളും റിഫഌക്ടറുകളുമില്ല; ഇരുള്‍ മൂടി റോഡുകള്‍
കായംകുളം: അപകടങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാന പാതയിലും ദേശീയ പാതയിലും റോഡ് സുരക്ഷാ ലൈനുകളും റിഫഌക്ടറുകളും സ്ഥാപിക്കണമെന്ന ആവശ്യം ശക്തം.
രാത്രികാലങ്ങലില്‍ തെരുവ് വിളക്കുകള്‍ പ്രകാശിക്കാത്തതും റോഡിന്റെ വശങ്ങള്‍ കൃത്യമായി കാണാന്‍ കഴിയാത്തതുമാണ് ഏറെ അപകടങ്ങള്‍ക്ക് കാരണമാകുന്നത്.എതിരെ വരുന്ന വാഹനങ്ങളുടെ ലൈറ്റിന്റെ പ്രകാശം മൂലം വാഹനമോടിക്കുന്ന ആള്‍ക്ക് മിക്കപ്പോഴും റോഡിന്റെ പരിധി കാണാന്‍ സാധിക്കാറില്ല.
എന്നാല്‍ റോഡിന്റെ ഇരു വശങ്ങളിലും മധ്യഭാഗത്തും സുരക്ഷാ ലൈനുകളും റിഫഌക്ടറുകളും സ്ഥാപിക്കുകയാണെങ്കില്‍ അപകടങ്ങള്‍ ഏറെയും ഒഴിവാക്കാന്‍ സാധിക്കും.ദേശീയ പാതയും കായംകുളം മാവേലിക്കര സംസ്ഥാന പാതയും കുണ്ടുംകുഴിയുമായതോടെ ഇവിടെ മുന്‍ കാലങ്ങലില്‍ സ്ഥാപിച്ചിരുന്ന ലൈനുകളും റിഫഌക്ടറുകളും നശിച്ചുപോയിരുന്നു.റോഡ് പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടത്തിയെങ്കിലും അപകടങ്ങള്‍ ഒഴിവാക്കാന്‍ സുരക്ഷാ ലൈനുകളും റിഫഌക്ടറുകളും പിന്നീട് സ്ഥാപിച്ചില്ല.
ദേശീയപാതയില്‍ രാത്രികാലങ്ങളില്‍ നിരവധി വാഹന അപകടങ്ങളാണ് നിത്യവും ഉണ്ടാകുന്നത്.പല ഇടങ്ങളിലും ദിശാബോര്‍ഡുകളോ സൈന്‍ ബോര്‍ഡുകളോ സ്ഥാപിക്കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. വീതികുറവുള്ള പല ഭാഗങ്ങളിലും മുന്നറിയിപ്പ് തൂണുകള്‍ സ്ഥാപിച്ച് റിഫഌക്ടറുകള്‍ ഘടിപ്പിച്ചിരുന്നെങ്കിലും കാടുകയറി ഇത് കാണാന്‍ സാധിക്കാത്ത തരത്തിലാണ്.ദേശീയപാതയില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കാന്‍ സാങ്കേതിക തടസ്സ വാദങ്ങളാണ് കെഎസ്ഇബി അധികൃതര്‍ ഉന്നയിക്കുന്നത്. റോഡുകളുടെ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തി വാഹനാപകടങ്ങള്‍ കുറക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."