ആസ്ത്രേലിയന്‍ ഓപണിന് നാളെ തുടക്കം
മെല്‍ബണ്‍: സീസണിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം പോരാട്ടമായ ആസ്ത്രേലിയന്‍ ഓപണ്‍ ടെന്നീസിന് നാളെ മെല്‍ബണ്‍ പാര്‍ക്കില്‍ തുടക്കം. ലോക ഒന്നാം നമ്പര്‍ സ്പെയിനിന്റെ റാഫേല്‍ നദാല്‍, രണ്ടാം നമ്പറും നിലവിലെ ചാംപ്യനുമായി സ്വിസ് മാസ്റ്റര്‍ റോജര്‍ ഫെഡറര്‍ എന്നിവര്‍ തന്നെയാണ് ഇത്തവണയും ശ്രദ്ധേയര്‍, ഇരുവരും ഒന്നും രണ്ടും സീഡ് താരങ്ങളായാണ് പോരിനെത്തുന്നത്.
അതേസമയം പുരുഷ വിഭാഗത്തില്‍ മുന്‍ ലോക ഒന്നാം നമ്പറായ ബ്രിട്ടന്റെ ആന്‍ഡി മുറെ, ഇതിഹാസ താരം നിലവിലെ വനിതാ ജേത്രി അമേരിക്കയുടെ സെറീന വില്ല്യംസ് എന്നിവരുടെ അഭാവവും ടൂര്‍ണമെന്റിനെ ശ്രദ്ധേയമാക്കുന്നു. 36ാം വയസിലെത്തി നില്ക്കുന്ന റോജര്‍ ഫെഡറര്‍ 20ാം ഗ്രാന്‍ഡ് സ്ലാം കിരീടമാണ് ലക്ഷ്യമിടുന്നത്. പരുക്കും ഫോമില്ലായ്മയും അലട്ടിയ ശേഷം മേജര്‍ ടൂര്ണമെന്റിലേക്ക് തിരിച്ചെത്തുന്ന മുന്‍ ചാംപ്യനും മുന്‍ ലോക ഒന്നാം നമ്പറുമായ സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിചും ഇത്തവണ മികച്ച മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്.
വനിതാ വിഭാഗത്തില്‍ സെറീനയുടെ അഭാവത്തില്‍ ഇത്തവണ പുതിയ കിരീട അവകാശി വന്നേക്കും. ലോക ഒന്നാം നമ്പര്‍ റൊമാനിയയുടെ സിമോണ ഹാലെപ്, കരോലിന് വോസ്നിയാകി, ഗര്‍ബിനെ മുഗുരുസ, എലിന സ്വിറ്റോലിന, കരോലിന പ്ലിസ്കോവ, യലേന ഒസ്റ്റപെന്‍കോ എന്നിവര്‍ ശ്രദ്ധേയ സാന്നിധ്യങ്ങള്‍.
വിലക്ക് കഴിഞ്ഞ് തിരിച്ചെത്തുന്ന റഷ്യയുടെ മരിയ ഷെറപ്പോവയും മറ്റ് താരങ്ങള്‍ക്ക് വെല്ലുവിളിയുമായി ഇത്തവണയുണ്ട്.
പരുക്കിനെ തുടര്‍ന്ന് ഇന്ത്യയുടെ സാനിയ മിര്‍സ ഇത്തവണ ഇറങ്ങുന്നില്ല. രോഹന് ബൊപ്പണ്ണ, ദിവിജ് ശരണ്‍ എന്നിവര്‍ പുരുഷ ഡബിള്‍സ് പോരിനായി കളത്തിലെത്തും.
രാംകുമാര്‍ രാമനാഥന് മൂന്നാം റൗണ്ടില്‍
മെല്‍ബണ്‍: ഇന്ത്യയുടെ രാംകുമാര്‍ രാമനാഥന് ആസ്ത്രേലിയന്‍ ഓപണ്‍ ടെന്നീസ് യോഗ്യതാ പോരാട്ടത്തിന്റെ മൂന്നാം റൗണ്ടിലേക്ക് മന്നേറി. രണ്ടാം റൗണ്ടില്‍ ഫ്രാന്‍സിന്റെ ഗ്ലെബ് സഖറോവിനെ പരാജയപ്പെടത്തിയാണ് രാംകുമാര്‍ അടുത്ത ഘട്ടത്തിലേക്ക് കടന്നത്. സ്കോര്‍: 6-4, 7-6 (12).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."