HOME
DETAILS

രോഗഭീഷണി ഉയര്‍ത്തി കോതമംഗലത്തെ മാലിന്യ നിക്ഷേപ കേന്ദ്രം ദീപു ശാന്താറാം

  
backup
May 28 2016 | 21:05 PM

%e0%b4%b0%e0%b5%8b%e0%b4%97%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3%e0%b4%bf-%e0%b4%89%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%95%e0%b5%8b%e0%b4%a4%e0%b4%ae%e0%b4%82

കോതമംഗലം: പ്രദേശവാസികള്‍ക്ക് ദുരിതം വിതക്കുന്ന കോതമംഗലം മുനിസിപ്പല്‍ വേയ്സ്റ്റ് ഡമ്പിങ് യാര്‍ഡ് മഴക്കാലമെത്തുന്നതോടെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്നു. ഡമ്പിങ് യാര്‍ഡില്‍ നിന്നുള്ള മലിന ജലം താലൂക്കിലെ ജലവിതരണ സംവിധാനങ്ങളിലേക്കാണ് ഒഴുകിയെത്തുന്നതാണ് ഇതിനുകാരണം.
നഗരസഭ ആറാംവാര്‍ഡിലെ കുമ്പളത്ത് മുറിയിലാണ് സംസ്‌ക്കരിക്കാന്‍ യാതൊരു സംവിധാനങ്ങളുമില്ലാത്ത ഡമ്പിങ് യാര്‍ഡ് പ്രവര്‍ത്തിക്കുന്നത്. ദിവസേന അഞ്ച് ലോഡ് മാലിന്യമാണ് ഇവിടെ നിക്ഷേപിക്കുന്നത്. അതുകൊണ്ടുതന്നെ മാലിന്യ കുന്നായി മാറിയിരിക്കുകയാണ് ഇവിടം. സമീപത്തെ 30 കുടുംബങ്ങളാണ് പ്രധാനമായും ഇതിന്റെ തുരിതംപേറുന്നത്. ദുര്‍ഗന്ധത്തിനു പുറമേ രാത്രി കാലങ്ങളില്‍ ഈച്ച ശല്യം മൂലം ഭക്ഷണം കഴിക്കാനാവാത്ത അവസ്ഥയിലാണ് ഈ കുടുംബങ്ങള്‍. ഇതിനുപുറമേ മഴയത്ത് മാലിന്യങ്ങള്‍ ഒഴുകി ജലസ്രോതസുകളിലെത്തുന്നത് കടുത്ത രോഗങ്ങള്‍ക്ക് വഴിയൊരുക്കും.
മാലിന്യ നിക്ഷേപ കേന്ദ്രം സാമൂഹ്യവിപത്തായി മാറിയെന്നാണ് നാട്ടുകാരുടെ സാക്ഷ്യം. മറ്റൊരു വിളപ്പില്‍ശാലയുടെ പരിണാമ വഴിയിലാണ് ഇപ്പോള്‍ കുമ്പളത്തുമുറിയെന്നാണ് ഇക്കൂട്ടരുടെ വിലയിരുത്തല്‍. മൂക്കുപൊത്താതെ ഇതുവഴിയുള്ള കാല്‍നട യാത്ര അസാധ്യമാണ്.
മഴക്കാലമാരംഭിക്കുന്നതോടെ മലിന്യകൂമ്പാരത്തില്‍ നിന്നും മലിന വസ്തുക്കളും രാസ പദാര്‍ത്ഥങ്ങളും സമീപത്തെ ജലസ്രോതസുകളിലേക്ക് ഒഴുകിയെത്തുന്നുണ്ട്. സമീപത്തെ കനാലില്‍ ഒഴുകിയെത്തുന്ന മലിന ജലം നേരെ ചെന്നെത്തുന്നത് കോഴിപ്പിള്ളി പുഴയിലേക്കാണ്. ഈ പുഴയിലെ വെള്ളം ശേഖരിച്ചാണ് സംസ്ഥാന ജലസേച വകുപ്പ് താലൂക്കിലെ ഭൂരിഭാഗം സ്ഥലങ്ങളിലേക്കും കുടിവെള്ളമെത്തിക്കുന്നത്. ഇതിനായി കോഴിപ്പിള്ളി പുഴയോരത്ത് പമ്പിങ് സ്റ്റേഷനും സ്ഥാപിച്ചിട്ടുണ്ട്.
കോഴിപ്പിള്ളിയിലെ പമ്പിങ് സ്റ്റേഷന്റെ പ്രവര്‍ത്തനത്തില്‍ പാകപ്പിഴകളുണ്ടെന്ന് നേരത്തെ  ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. നിലവിലെ സാഹചര്യ ത്തില്‍ നടന്നുവരുന്ന കൂടിവെള്ള വിതരണം പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുന്നതിന് കാരണമാവുമോ എന്ന ആശങ്കയും വ്യാപകമാണ്. താലുക്കിന്റെ വിവിധ മേഖലകളില്‍ പകര്‍ച്ചപ്പനിയും മറ്റും വ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പധികൃതര്‍ അടിയന്തിര ശ്രദ്ധചെലത്തണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
കോതമംഗലം  മുനിസിപ്പല്‍ ഏരിയയിലെ മുഴുവന്‍ ആശാ പ്രവര്‍ത്തകരും  കുടുംബശ്രീ പ്രവര്‍ത്തകരും അംഗന്‍വാടി ജീവനക്കാരും ഡിപ്പാര്‍ട്‌മെന്റ്  മേധാവികളും റെഡ് ക്രോസ് പോലുള്ള വിവിധ  സന്നദ്ധ സംഘടനകളുടെ അംഗങ്ങള്‍ നഗരസഭാ ചെയര്‍ പേഴ്‌സന്റെ അധ്യക്ഷതയില്‍ ഇന്നലെ നഗരസഭയില്‍ അടിയന്തിരയോഗം ചേര്‍ന്നു. ഇവരില്‍ നിന്നും  10 പേര്‍ അടങ്ങുന്നസ്‌ക്വാഡ് രൂപീകരിച്ച് ഇന്നു മുതല്‍ നഗരസഭാ പരിധിയിലുള്ള മുഴുവന്‍ വീടുകളിലും സന്ദര്‍ശിച്ച്  രോഗബാധ തടയാന്‍ വേണ്ട മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കാന്‍ തീരുമാനമായി.  ഹോമിയോ പ്രതിരോധ മരുന്ന് വിതരണം, ക്ലോറിനേഷന്‍, കൊതുക് ഉറവിട നശീകരണം ഫോഗിംഗ് തുടങ്ങിയ നടപടികളും തുടരും. സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതും ഉദ്യോഗസ്ഥരുടെ കുറവുമാണ്ആരോഗ്യ വകുപ്പിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങളെ പിന്നോട്ട് വലിക്കുന്നത്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  25 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  25 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  25 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  25 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  25 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  25 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  25 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  25 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  25 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  25 days ago