ചീമേനി തുറന്ന ജയിലിലെ ഗോപൂജ : ഡി.വൈ.എഫ്.ഐ ധര്‍ണ സംഘടിപ്പിച്ചു
ചീമേനി: തുറന്ന ജയിലിലെ കൃഷിത്തോട്ടം വികസിപ്പിക്കുന്നതിന്റെ ഭാഗമായി ജയിലിലത്തെിച്ച കുള്ളന്‍ പശുക്കളെ കര്‍ണാടകയിലെ മഠം അധികൃതര്‍ ജയിലിലേക്ക് കൈമാറുന്ന ചടങ്ങിനിടയില്‍ 'ഗോപൂജ' നടത്തിയതെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ ജയില്‍ കവാടത്തില്‍ ധര്‍ണ സംഘടിപ്പിച്ചു.
ഗോപൂജക്ക് സൗകര്യമൊരുക്കുന്നതിനു കൂട്ടുനിന്ന ജയില്‍ സൂപ്രണ്ട് എ.ജി സുരേഷിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് ധര്‍ണ. ജില്ലാ സെക്രട്ടറി മണികണ്ഠന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികള്‍ക്കായി സൗജന്യ പഞ്ചഗവ്യ ചികിത്സാ പദ്ധതിയായ 'നിരാമയ' നടപ്പാക്കുന്ന ഹൊസനഗര രാമചന്ദ്രപുര മഠാധിപതി രാഘവേശ്വര ഭാരതി സ്വാമിയാണ് കുള്ളന്‍ പശുക്കളെ ജയിലിലേക്കു സംഭാവന ചെയ്തത്. രണ്ടുലക്ഷം രൂപ വിലവരുന്ന 20 പശുക്കളുമായി ജയിലിലെത്തിയ സ്വാമി ജയിലിലെ അത്യാധുനിക സംവിധാനത്തോടെയുള്ള തൊഴുത്തില്‍ നിലവിളക്ക് കത്തിച്ചുവെച്ചാണ് പശുക്കളെ കൈമാറിയത്.
പശുവിനെ കൈമാറുമ്പോള്‍ 'ഗോമാത കീ' എന്നു മുദ്രാവാക്യം ഉയര്‍ന്നുവെന്നാണ് ആരോപണം. അതേ സമയം പശുക്കളെ സൗജന്യമായി നല്‍കിയവര്‍ അവരുടെ രീതിക്കനുസരിച്ച് അത് നടത്തിയിട്ടുണ്ടാകുമെന്നും അതില്‍ താനോ ജയില്‍ ജീവനക്കാരോ പങ്കാളികളായിട്ടില്ലെന്നുമാണ് സൂപ്രണ്ടിന്റെ വിശദീകരണം.
പൂജയില്‍ ജീവനക്കാരെ ആരെയും പങ്കാളികളാക്കിയിട്ടില്ല. പശുക്കളെ കൈമാറിയശേഷം 'രാഘവേന്ദ്ര സ്വാമി കീ ജയ്', 'ഗോമാത കീ ജയ്' എന്നീ വിളികളും ഉയര്‍ന്നിരുന്നു. ഇതെല്ലാം പശുവിനെ സംഭാവന ചെയ്യുന്നവരുടെ വ്യക്തിപരമായ കാര്യമാണെന്നാണ് ജയിലധികൃതര്‍ പറയുന്നത്.
പശുക്കളുടെ ചാണകം ഉപയോഗിച്ച് ജീവാമൃതം നിര്‍മിക്കലടക്കം കൃഷിഫാം വികസനത്തിനു സര്‍ക്കാറില്‍ നിന്ന് 32 ലക്ഷം രൂപയുടെ പദ്ധതിയുണ്ട്. കര്‍ണാടകയിലെ ഹൊസനര മഠാധിപതി രാമചന്ദ്രപുര, രാഘവേശ്വര ഭാരതി സ്വാമികള്‍ തുടങ്ങിയവരാണ് ഗോപൂജക്ക് കാര്‍മികത്വം വഹിച്ചത്.
കാര്‍മികരുടെ കൂടെ പുറത്തുനിന്നുള്ള 25ഓളം സംഘപരിവാര്‍ പ്രവര്‍ത്തകരും ജയിലിലെത്തി ഗോപൂജയില്‍ പങ്കെടുത്തിരുന്നു. നേരത്തെ കണ്ണൂര്‍ ജില്ലയിലെ നടുവില്‍ ആര്‍.എസ്.എസിന്റെ ശാഖയില്‍ ജോയിന്റ് സൂപ്രണ്ട് ജഗദീശന്‍ പങ്കെടുത്തതും വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."