ഗസ്സയില്‍നിന്നുള്ള തുരങ്കപാത തകര്‍ത്തതായി ഇസ്‌റാഈല്‍
റാമല്ല: ഗസ്സയിലെ തുരങ്കപാത തകര്‍ത്തതായി ഇസ്‌റാഈല്‍ സേന അവകാശപ്പെട്ടു. ഇസ്‌റാഈലിലേക്കും ഈജിപ്തിലേക്കും പ്രവേശിക്കാന്‍ ഹമാസ് നിര്‍മിച്ച തുരങ്കപാതയാണ് വ്യോമാക്രമണത്തിലൂടെ തകര്‍ത്തതെന്ന് സൈന്യം പറഞ്ഞു.
ഗസ്സയുടെ കിഴക്കന്‍ നഗരമായ റഫയിലെ ഇസ്‌റാഈല്‍-ഈജിപ്ത് അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസമാണ് ഇസ്‌റാഈല്‍ അക്രമണം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഹമാസിന്റെയോ ഈജിപ്തിന്റെയോ ഭാഗത്തുനിന്ന് ഇതുവരെ പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.
ഗസ്സയിലേക്ക് അനധികൃതമായി ഭക്ഷണങ്ങളും മറ്റു വസ്തുക്കളും കടത്താനായി ഉപയോഗിച്ചിരുന്ന തുരങ്കമാണു തകര്‍ത്തതെന്നാണ് ഇസ്‌റാഈല്‍ അവകാശപ്പെടുന്നത്.
മേഖലയില്‍ സംഘര്‍ഷം രൂക്ഷമാക്കാന്‍ തങ്ങള്‍ക്കു താല്‍പര്യമില്ലെന്നും എന്നാല്‍ ഏതു സാഹചര്യവും നേരിടാന്‍ തയാറാണെന്നും ഇസ്‌റാഈല്‍ സൈന്യം പറഞ്ഞു.
ജറൂസലം ഇസ്‌റാഈല്‍ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചശേഷം മേഖലയില്‍ സംഘര്‍ഷം ശക്തമാണ്. ജറൂസലം വിഷയവുമായി ബന്ധപ്പെട്ട് ഇസ്‌റാഈല്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ ഇതുവരെ 17 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."