HOME
DETAILS

ചതിച്ചുഴിയൊരുക്കി ചെങ്ങളായി പുഴയുടെ കൈവഴി

  
backup
May 28, 2016 | 9:51 PM

%e0%b4%9a%e0%b4%a4%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%b4%e0%b4%bf%e0%b4%af%e0%b5%8a%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%9a%e0%b5%86%e0%b4%99%e0%b5%8d%e0%b4%99

ശ്രീകണ്ഠപുരം: അപകടമരണങ്ങളുടെ ചതിച്ചുഴിയൊരുക്കി ചെങ്ങളായി പുഴയുടെ കൈവഴി. ഇന്നലെ അഞ്ചു കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കിയ ചമതച്ചാല്‍ പുഴ രണ്ടു ദിവസം മുമ്പ് മൂന്നു കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കിയ ചെങ്ങളായി പുഴയുടെ കൈവഴിയാണ്. മൂന്നു ദിവസത്തിനിടെ എട്ടു കുരുന്നുകളാണ് ചെങ്ങളായി പുഴയിലെ കയത്തില്‍ മുങ്ങിത്താണത്. പുഴയില്‍ കുളിക്കാനിറങ്ങുന്ന കുട്ടികളെയും മറ്റും നേരത്തെയുള്ള ദുരന്താനുഭവങ്ങള്‍ ഓര്‍മപ്പെടുത്തി നാട്ടുകാര്‍ നിരുത്സാഹപ്പെടുത്തിയിരുന്നു. ഒരു വര്‍ഷം മുമ്പ് ഒരു സ്ത്രീയും കുട്ടികളുമടക്കം മൂന്നുപേരും രണ്ടുവര്‍ഷം മുമ്പ് കാര്‍ പുഴയിലേക്ക് മറിഞ്ഞ് ഒരു യുവാവും ചെങ്ങളായി പുഴയില്‍ മുങ്ങിമരിച്ചിരുന്നു. രണ്ടാഴ്ച്ച മുമ്പ് വൈദികനാകാന്‍ പഠിക്കുന്ന യുവാവടക്കം പുഴയെടുത്ത മരണം ഇപ്പോള്‍ 13ല്‍ എത്തിനില്‍ക്കുകയാണ്.
ഒരു കുടുംബത്തിലെ സഹോദരങ്ങളുടെ അഞ്ചു കുട്ടികളാണ് കൊല്ലപ്പെട്ടത്. ഇന്നലെ ദുരന്ത സ്ഥലത്തേക്ക് ആദ്യമെത്തിയത് നാട്ടുകാരനായ പടിയാനിക്കല്‍ ജോണിയാണ്. പശുവിന് പുല്ല് ചെത്തുന്നതിനിടയില്‍ കുട്ടികളുടെ നിലവിളി കേട്ട് ജോണി പുഴക്കരയിലെത്തുമ്പോള്‍ കരയിലുണ്ടായിരുന്ന അമല്‍ സ്റ്റീഫനാണ് മറ്റു കുട്ടികള്‍ പുഴയില്‍ മുങ്ങിയ വിവരം പറയുന്നത്. ഉടന്‍ പുഴയിലേക്ക് ചാടിയ ജോണി ആദ്യം ഒരു ആണ്‍കുട്ടിയെ  പുറത്തെടുത്തു. അപ്പോഴേക്കും കുറച്ചുനാട്ടുകാര്‍ എത്തി അവരും പുഴയിലേക്ക് ചാടി മൂന്നുപേരെ കൂടി പുറത്തെടുത്തു. കുട്ടികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിനിടയിലാണ് തങ്ങള്‍ ആറുപേരുണ്ടായിരുന്നെന്ന് അമല്‍ പറയുന്നത്. അല്‍പനേരത്തിനു ശേഷം അഞ്ചാമത്തെ കുട്ടിയേയും  പുറത്തെടുത്തു. ഇതില്‍ ഒരാള്‍ക്കുമാത്രമേ ജീവനുണ്ടായിരുന്നുള്ളൂ. മറ്റു നാലുപേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്നാണ് ജോണി പറയുന്നത്. ജോണിയോടൊപ്പം രക്ഷാപ്രവര്‍ത്തനത്തിനുണ്ടായ നാട്ടുകാരും പയ്യാവൂര്‍ പൊലിസുമാണ് കുട്ടികളെ പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. മൃതദേഹങ്ങള്‍ ആശുപത്രിയിലെത്തിച്ചിട്ടും ഏറെനേരം കുട്ടികളുടെ വിവരം ലഭിക്കാതെ ആശുപത്രി അധികൃതരും പൊലിസും കുഴങ്ങി. പിന്നീട് ബന്ധുക്കളെത്തിയാണ് അധികൃതര്‍ക്ക് കുട്ടികളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയത്. അപകടത്തില്‍ മരണപ്പെട്ട കുട്ടികളെല്ലാം തങ്ങളുടെ വീടിന്റെ തൊട്ടടുത്തുള്ള വീട്ടില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് പുഴയോരത്ത് എത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജെഎന്‍യു തൂത്തുവാരി ഇടത് സഖ്യം; മലയാളി ഗോപിക ബാബു വൈസ് പ്രസിഡന്റ്

National
  •  7 days ago
No Image

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; ആദ്യ ഘട്ടത്തിൽ 60.13% പോളിംഗ്

National
  •  7 days ago
No Image

മധ്യപ്രദേശില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റിലായ വൈദികന് ജാമ്യം 

National
  •  7 days ago
No Image

കെ.എസ്ആര്‍ടിസി കൊറിയര്‍ സര്‍വീസില്‍ 39 ഇനങ്ങള്‍ പുറത്ത് തന്നെ

Kerala
  •  7 days ago
No Image

പൂണെ ഭൂമി ഇടപാട്: അജിത് പവാറിന്റെ മകനുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ അന്വേഷണത്തിന് ഉത്തരവിട്ട് ദേവേന്ദ്ര ഫഡ്നാവിസ്

National
  •  7 days ago
No Image

ശബരിമല സ്വര്‍ണപ്പാളിക്കേസ്: ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനേയും അംഗങ്ങളേയും പ്രതിചേര്‍ത്ത് ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ്

Kerala
  •  7 days ago
No Image

സ്പിൻ കെണിയിൽ വീഴ്ത്തി; ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം, പരമ്പരയിൽ 2-1ന് മുന്നിൽ

Cricket
  •  7 days ago
No Image

യുഎഇയിലെ ഗതാഗതക്കുരുക്കിന്റെ കാരണമിത്; പരിഹാരത്തിനായി പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യാൻ ഒരുങ്ങി സർക്കാർ

uae
  •  7 days ago
No Image

ദുബൈയിലെ പ്രമുഖ ഇന്ത്യൻ ട്രാവൽ ഇൻഫ്ലുവൻസർ അനുനയ് സൂദ് അന്തരിച്ചു

uae
  •  7 days ago
No Image

'ഫിസിയോ തെറാപ്പിസ്റ്റുകളും ഒക്യുപ്പേഷണല്‍ തറാപ്പിസ്റ്റുകളും ഡോക്ടര്‍മാരല്ല'; 'ഡോ' എന്ന പ്രിഫിക്‌സ് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി

Kerala
  •  7 days ago