ഓട വീടാക്കി രണ്ടു പതിറ്റാണ്ട്
ലോകത്താകമാനം രണ്ടുതരം ആളുകളാണ് ഉള്ളത്. ഒന്ന്, ജീവിതം മെച്ചപ്പെടുത്താന്‍ അഹോരാത്രം കഷ്ടപ്പെടുന്നവര്‍, മറ്റൊന്ന് ഉള്ളത്കൊണ്ട് സന്തോഷത്തോടെ ജീവിക്കുന്നവര്‍.
വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും കൊളംബിയന്‍ ദമ്പതികളായ മിഗുവേല്‍ റെസ്രപ്പോയും ഭാര്യ മരിയ ഗ്രേസും ഇരുപത്തിരണ്ട് വര്‍ഷങ്ങളായി ജീവിക്കുന്നത് ഒരു ഓവുചാലിലാണ്.
ലഹരിക്കടികമകളായ മരിയയും മിഗുവേലും കൊളംബിയയിലെ മെഡലിനില്വെച്ചാണ് കണ്ടുമുട്ടിയത്.
അമിത ലഹരി ഉപയോഗം കാരണം ഇരുവരേയും ബന്ധുക്കളും സുഹൃത്തുകളും കൈയ്യൊഴിഞ്ഞിരുന്നു.
പിന്നീട് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയും ഒരു ഓവുചാലില്‍ താമസമാരംഭിക്കുകയും ചെയ്തു.
ഒരുമിച്ചുള്ള ജീവിതം സന്തോഷകരമായതോടെ ഇരുവരും ലഹരിയോട് വിടപറയാന്‍ തീരുമാനമെടുക്കുകയായിരുന്നു.
പിന്നീടുള്ള ജീവിതം സന്തോഷകരമായിരുന്നു. അഴുക്ക് ചാലിനെ ഇരുവരും ചേര്‍ന്ന് ഒരു വീടാക്കി മാറ്റി.
മറ്റുള്ള വീടു പോലെ എല്ലാ സൗകര്യങ്ങളും ഇവര്‍ ഓടയ്ക്കുള്ളില്‍ ഒരുക്കി. വൈദ്യുതിയും ടി.വിയും വരെ ഇവര്‍ ഇതിനുള്ളില്‍ സജ്ജീകരിച്ചിട്ടുണ്ട്.
എല്ലാവരെയും പോലെ ഇവരും ആഘോഷങ്ങള്‍ക്ക് വീട് അലങ്കരിക്കാറുണ്ട്.
ഇരുവര്‍ക്കും വീടിനും കാവലായി ബ്ലാക്കി എന്ന നായയും കൂട്ടിനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."