HOME
DETAILS

സമസ്ത: മുഅല്ലിം-വിദ്യാര്‍ഥി ഇസ്‌ലാമിക് കലാമേള കാസര്‍കോട്ട്

  
backup
February 07, 2017 | 7:11 PM

%e0%b4%b8%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%a4-%e0%b4%ae%e0%b5%81%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d

ചട്ടഞ്ചാല്‍(കാസര്‍കോട്): സമസ്ത കേരള ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെ ഇസ്‌ലാമിക് കലാമേള കാസര്‍കോട് ചട്ടഞ്ചാല്‍ മാഹിനാബാദിലെ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സില്‍ മെയ് 13 മുതല്‍ 15 വരെ നടക്കും. പരിപാടിയുടെ നടത്തിപ്പിന് വേണ്ടിയുള്ള സ്വാഗത സംഘം രൂപീകരണ യോഗം യു.എം അബ്ദുറഹിമാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ അധ്യക്ഷനായി. സമസ്ത കേന്ദ്ര മുശാവറ അംഗം എം.എം മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി. സമസ്ത ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ക്ക് സംസ്ഥാന കമ്മിറ്റിയുടെ ഉപഹാരം എം.എ.ഖാസിം മുസ്‌ലിയാരും സമസ്ത ജില്ലാ മുശാവറ ഉപഹാരം ജില്ലാ പ്രസിഡന്റ് ത്വാഖ അഹമ്മദ് അല്‍ അസ്ഹരിയും നല്‍കി. കലാമേളയുടെ വെബ്‌സൈറ്റ് ലോഞ്ചിങ് എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഖത്തര്‍ ഇബ്‌റാഹിം ഹാജി നിര്‍വഹിച്ചു.
കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മാനേജര്‍ എം.എ ചേളാരി, കൊട്ടപ്പുറം അബ്ദുല്ല മാസ്റ്റര്‍, എം.എസ് തങ്ങള്‍ മദനി, അബൂബക്കര്‍ സാലൂദ് നിസാമി തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.
സ്വാഗത സംഘം ഭാരവാഹികള്‍: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (മുഖ്യ രക്ഷാധികാരി), സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, പി.കെ.പി അബ്ദു സലാം മുസ്‌ലിയാര്‍, അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ മിത്തവയല്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, ത്വാഖ അഹമ്മദ് അല്‍ അസ്ഹരി, എം.എ ഖാസിം മുസ്‌ലിയാര്‍, സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍, മാണിയൂര്‍ അഹമ്മദ് മുസ്‌ലിയാര്‍, ഇ.കെ മഹ്്മൂദ് മുസ്‌ലിയാര്‍, പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, എം.എസ് തങ്ങള്‍ മദനി, ചെര്‍ക്കളം അബ്ദുല്ല, മെട്രോ മുഹമ്മദ് ഹാജി, കെ.ടി അബ്ദുല്ല ഫൈസി (രക്ഷാധികാരികള്‍).
യു.എം അബ്ദുറഹിമാന്‍ മൗലവി (ചെയര്‍മാന്‍), കെ.മൊയ്തീന്‍ കുട്ടി ഹാജി ചട്ടഞ്ചാല്‍(വര്‍ക്കിങ് ചെയര്‍മാന്‍), ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി (ജനറല്‍ കണ്‍വീനര്‍), കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, അബൂബക്കര്‍ സാലൂദ് നിസാമി (വര്‍ക്കിങ് കണ്‍വീനര്‍മാര്‍), ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി (ട്രഷറര്‍).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് പാളയത്ത് യുവാവ് രക്തംവാര്‍ന്ന് മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം

Kerala
  •  7 hours ago
No Image

മുഖ്യമന്ത്രി-കെ.എസ്.യു പോര്: സമവായ ശ്രമവുമായി നേതാക്കൾ

latest
  •  8 hours ago
No Image

യുഎഇയിൽ ഇന്നും കനത്ത ചൂട്; ഉൾപ്രദേശങ്ങളിൽ 48°C വരെ, വരും ദിവസങ്ങളിൽ നേരിയ ആശ്വാസം | UAE Weather updates

uae
  •  8 hours ago
No Image

കെ.എസ്.ആര്‍.ടി.സി: നാല് കോടിയുടെ ബസുകൾ കട്ടപ്പുറത്ത് ;63 ബസുകള്‍ വാടകയ്‌ക്കെടുക്കും

latest
  •  8 hours ago
No Image

വഖ്ഫിൽ സർക്കാരിന്റെ ഒളിച്ചുകളി; റവന്യൂ വകുപ്പ് അറിയാതെ

latest
  •  9 hours ago
No Image

റിയാദിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  10 hours ago
No Image

തോറ്റവരുടെ അങ്കത്തില്‍ വെട്രിക്കൊടി, ആറാടി ഇംഗ്ലിഷ് പട; തോറ്റിട്ടും മെസിയെ വീഴ്ത്തി എംബാപ്പെ

Football
  •  11 hours ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  16 hours ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  17 hours ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  17 hours ago