HOME
DETAILS

ടി20യിലെ ആദ്യ ട്രിപ്പിള്‍ സെഞ്ച്വറി അടിച്ചെടുത്ത് ഡല്‍ഹി താരം

  
backup
February 07, 2017 | 7:18 PM

%e0%b4%9f%e0%b4%bf20%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af-%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b3%e0%b5%8d%e2%80%8d

ന്യൂഡല്‍ഹി: കുട്ടി ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറിയെന്ന അപൂര്‍വ നേട്ടം ആദ്യമായി സ്വന്തമാക്കി ഡല്‍ഹി ബാറ്റ്‌സ്മാന്‍ ചരിത്രമെഴുതി. ടി20യില്‍ 300 റണ്‍സടിക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് ഡല്‍ഹി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മോഹിത് അഹ്‌ലവാട്ടാണ് സ്വന്തം പേരില്‍ എഴുതി ചേര്‍ത്തത്.
ടി20യില്‍ മാത്രമല്ല ക്രിക്കറ്റിന്റെ പരിമിത ഓവര്‍ ഫോര്‍മാറ്റിലെ ആദ്യ ട്രിപ്പിള്‍ സെഞ്ച്വറി കൂടിയാണു 21കാരനായ താരം അടിച്ചെടുത്തത്. ഡല്‍ഹി ലളിത പാര്‍ക്കില്‍ നടന്ന പ്രാദേശിക ടി20 ടൂര്‍ണമെന്റിലാണു മാവി ഇലവനായി ഇറങ്ങിയ മോഹിത് ഫ്രന്‍ഡ്‌സ് ഇലവനെ തന്റെ ബാറ്റിങ് മികവില്‍ തൂത്തെറിഞ്ഞത്.
72 പന്തുകള്‍ മാത്രം നേരിട്ട മോഹിത് 39 സിക്‌സും 14 ഫോറുകളാണു മൈതാനത്തിന്റെ നാലു ഭാഗത്തുമായി നിക്ഷേപിച്ചത്. 18 ഓവറില്‍ 250 റണ്‍സിലെത്തിയ മോഹിത് അവസാന അമ്പതിലേക്കെത്താന്‍ ചെലവാക്കിയത് വെറും പന്ത്രണ്ട് പന്തുകള്‍. ആദ്യ ആറു പന്തില്‍ 18 റണ്‍സ് വാരിയ താരം അവസാന ആറു പന്തില്‍ നേടിയത് 34 റണ്‍സ്. അവസാന ഓവറില്‍ തുടര്‍ച്ചയായ അഞ്ചു സിക്‌സറുകളാണു സ്റ്റേഡിയത്തിന്റെ മുകളിലേക്ക് പറന്നത്. ഓവര്‍ തീരുമ്പോള്‍ 72 പന്തില്‍ മൂന്നൂറ് റണ്‍സുമായി മോഹിത് പുറത്താകാതെ നിന്നു.
മോഹിതിന്റെ മികവില്‍ മാവി ഇലവന്‍ 20 ഓവറില്‍ 416 റണ്‍സ് നേടി. മോഹിതിനൊപ്പം മാവിയുടെ ഗൗരവ് 39 പന്തില്‍ 86 റണ്‍സ് സംഭാവന നല്‍കി. മത്സരത്തില്‍ മാവി 216 റണ്‍സിന്റെ കൂറ്റന്‍ ജയവും പിടിച്ചു.
അന്താരാഷ്ട്ര തലത്തില്‍ ടി20യിലെ ഉയര്‍ന്ന സ്‌കോര്‍ വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയിലിന്റെ പേരിലാണ്. 2013ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂരിനായി നേടിയ 175 റണ്‍സാണ് നിലവിലെ ഉയര്‍ന്ന ടി20 സ്‌കോര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഡലെയ്ഡിലും അടിപതറി; കോഹ്‌ലിയുടെ കരിയറിൽ ഇങ്ങനെയൊരു തിരിച്ചടി ഇതാദ്യം

Cricket
  •  11 days ago
No Image

ഓസ്‌ട്രേലിയയും കാൽചുവട്ടിലാക്കി; പുത്തൻ ചരിത്രം സൃഷ്ടിച്ച് രോഹിത് ശർമ്മ

Cricket
  •  11 days ago
No Image

അജ്മാനില്‍ സാധാരണക്കാര്‍ക്കായി ഫ്രീ ഹോള്‍ഡ് ലാന്‍ഡ് പദ്ധതി പരിചയപ്പെടുത്തി മലയാളി സംരംഭകര്‍

uae
  •  11 days ago
No Image

ശബരിമല സ്വർണക്കൊള്ള:  മുരാരി ബാബു അറസ്റ്റിൽ 

Kerala
  •  11 days ago
No Image

മുനമ്പം: നിയമോപദേശം കാത്ത് വഖ്ഫ് ബോർഡ്

Kerala
  •  11 days ago
No Image

ന്യൂനമര്‍ദം ശക്തിയാര്‍ജിക്കുന്നു; സംസ്ഥാനത്ത് മഴ തുടരും, ഇടിമിന്നലിനും സാധ്യത 

Environment
  •  11 days ago
No Image

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പിണറായി വിജയന്‍ ഒമാനില്‍; കേരളാ മുഖ്യമന്ത്രിയുടെ ഒമാന്‍ സന്ദര്‍ശനം 26 വര്‍ഷത്തിന് ശേഷം 

oman
  •  11 days ago
No Image

ദിനേന ഉണ്ടാകുന്നത് 100 ടണ്ണില്‍ അധികം കോഴി മാലിന്യം; സംസ്‌കരണ ശേഷി 30 ടണ്ണും - വിമര്‍ശനം ശക്തം

Kerala
  •  11 days ago
No Image

വഖ്ഫ് സ്വത്ത് രജിസ്‌ട്രേഷന്‍: സമസ്തയുടെ ഹരജി 28ന് പരിഗണിക്കും

Kerala
  •  11 days ago
No Image

ബഹ്‌റൈനില്‍ മാരക ഫ്‌ളു വൈറസ് പടരുന്നു; താമസക്കാര്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം

bahrain
  •  11 days ago