തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവിക്ക് സ്വീകരണം നല്കി
കൊല്ലം: കേരളാ ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ദക്ഷിണകേരളാ ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന സെക്രട്ടറിയും ലജ്നത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാനപ്രസിഡന്റും മന്നാനിയ്യാ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനുമായ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിക്ക് മന്നാനിയ്യാ ഉമറുല്‍ ഫാറൂഖ് യത്തീം ഖാന ആന്റ് അറബിക് കോളജിന്റെയും ലജ്നത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന സമിതിയുടെയുടെയും നേതൃത്വത്തില്‍ കിളികൊല്ലൂര്‍ മന്നാനിയ്യാ സുവര്‍ണ്ണ ജൂബിലി മജ്ലിസില്‍ സ്വീകരണം നല്കി. പാങ്ങോട് എ.ഖമറുദ്ദീന് മൗലവി അധ്യക്ഷനായി. മുഹമ്മദ് ഷാന്‍ ഖിറാഅത്ത് നടത്തി. എ.കെ.ഉമര്‍ മൗലവി ഉദ്ഘാടനം ചെയ്തു. എം.എ.സമദ്, വൈ.എം.ഹനീഫാ മൗലവി,പുലിപ്പാറ എസ്.എ.അബ്ദുല്‍ ഹക്കീം മൗലവി എന്നിവര്‍ സംസാരിച്ചു. പാങ്ങോട്. എ.ഖമറുദ്ദീന് മൗലവി, എ.കെ.ഉമര്‍ മൗലവി, എം.എ.സമദ്, വൈ.എം.ഹനീഫാ മൗലവി, അബ്ദുല്‍ഹക്കീം മൗലവി, സിദ്ദീഖ് മൗലവി, കെ.എം.വൈ.എഫിന് വേണ്ടി എ.ജെ.നാസര്‍, ശാഹുല്‍ ഹമീദ് മുസ്ലിയാര്, സിദ്ദീഖ് മന്നാനി, എച്.അനസ്, സക്കീര്‍ മന്നാനി, പാലുവള്ളി. നാസിമുദ്ദീന് മന്നാനി, വൈ.നവാബുദ്ദീന്‍ മുസ്ലിയാര് എന്നിവര്‍ സ്വീകരണം നല്കി. തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി മറുപടി പ്രസംഗം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."