ലക്ഷങ്ങള്‍ മുടക്കിയ ഇ-ടോയ്‌ലെറ്റുകള്‍ ഒറ്റപ്പാലത്ത് ഉപയോഗശൂന്യമായി
ഒറ്റപ്പാലം: ഒറ്റപ്പാലത്ത് ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച ഇ-ടോയ്‌ലെറ്റുകള്‍ ഉപയോഗശൂന്യമായിട്ടും അറ്റകുറ്റപണികള്‍ നടത്താന്‍ നടപടിയില്ല. ഒറ്റപ്പാലത്ത് കോടതി, താലൂക്ക് ഓഫീസ് എന്നിവയുടെ പരിസരത്തായാണ് ലക്ഷങ്ങള്‍ മുടക്കി രണ്ട് ഇ ടോയ്‌ലെറ്റുകള്‍ ് നിര്‍മ്മിച്ചത്. ഈ പ്രദേശങ്ങളില്‍ ഇ ടോയ്‌ലെറ്റ് നിര്‍മ്മിച്ചത് മുതലെ ആരും ഉപയോഗിക്കാറില്ല. ദിവസങ്ങള്‍ക്കകം തന്നെ അത് ഉപയോഗ ശൂന്യവുമായി.സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന ദിവസങ്ങളില്‍ മാത്രമാണ് ഈ ഭാഗത്ത് ജനസഞ്ചാരം ഉണ്ടാകാറുള്ളൂ.
അല്ലാത്ത ദിവസങ്ങളില്‍ നഗരതിരക്കില്‍ നിന്ന് അകന്ന ഇവിടേക്ക് ജനങ്ങള്‍ വരാറില്ല. ഒരു ടോയലെറ്റ് തന്നെ ഉപയോഗിക്കാന്‍ തീരെ തിരക്ക് ഇല്ലാത്ത സമയത്താണ് മറ്റൊന്ന് കൂടി നിര്‍മ്മിച്ചത്. ഒരു രൂപയുടെ കോയിന്‍ ഇട്ടാലെ ടോയ്‌ലെറ്റിന്റെ വാതില്‍ തുറന്നു അകത്ത് കയറി ഉപയോഗിക്കാന്‍ കഴിയൂ.
എന്നാല്‍ രൂപ ഇട്ടാലും ഇല്ലെങ്കിലും വാതില്‍ തുറക്കാന്‍ കഴിയുന്ന ടോയ്‌ലെറ്റിന്റെ അകം ഉപയോഗശൂന്യമായി വ്യത്തികേടായി കിടക്കുകയാണ്.
നിര്‍മ്മാണം പൂര്‍ത്തിയാക്കി ദിവസങ്ങള്‍ക്കകം തന്നെ ഇവ പ്രവര്‍ത്തനരഹിതമായി. നഗരത്തില്‍ തിരക്കുള്ള മറ്റ് ഏത് സ്ഥലത്തു നിര്‍മ്മിച്ചാലും ജനതിരക്കുള്ളത് കൊണ്ട് ഇത് കൂടുതല്‍ പ്രയോജനപ്രദമാകുമായിരുന്നു. എം.എല്‍.എ.യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് ഉതിന്റെ നിര്‍മ്മാണം നടന്നത്. നിര്‍മ്മാണം പോലെ ഉദ്ഘാടനവും കൊട്ടിഘോഷിച്ചാണ് നടന്നത്. എന്നാല്‍ ജനത്തിരക്കില്ലാത്ത സ്ഥലത്ത് സ്ഥാപിച്ച ഇ-ടോയ്‌ലെറ്റ് ശരിയാംവണ്ണം ഉപയോഗിക്കാന്‍ അറിയാത്തത് കൊണ്ട് വളരെ കുറച്ച് പേര്‍ മാത്രമെ ഇത് ഉപയോഗിച്ചുള്ളൂ. നിര്‍മ്മാണവും ഉദ്ഘാടനവും പോലെ ഉപയോഗശൂന്യമാകലും നടന്നു. ലക്ഷങ്ങള്‍ ഇതിലൂടെ പോയത് മാത്രമായി മിച്ചം. ഇപ്പോള്‍ പൊലീസും മറ്റും പിടിച്ച വാഹനങ്ങള്‍ ഇതിന്റെ മുമ്പില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."